worldcup

ന്യൂയോർക്ക്: ട്വന്റി-20 ലോകകപ്പിൽ ഇന്നലെ അയ‌ർലൻഡിനെ എറിഞ്ഞൊതുക്കി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത അയർലൻഡിനെ ഇന്ത്യ 16 ഓവറിൽ 96 റൺസിന് ഓൾഔട്ടാക്കി.

ന്യൂയോർക്കിലെ നാസ്സൊ ഇന്റർ നാഷണൽ സ്റ്റേഡിയത്തിൽ പിച്ചിന്റെയുംകാലാവസ്ഥയുടേയും ആനുകൂല്യം മുതലെടുത്ത് മികച്ച മൂവ്‌മെന്റുമായി ഇന്ത്യൻ ബൗളർമാ‌ർ നിറഞ്ഞാടി. ഹാർദിക് പാണ്ഡ്യ മൂന്നും അർഷ്ദീപ്, ബുംറ എന്നിവർ വിക്കറ്റ് വീതവും വീഴ്ത്തി. സിറാജും അക്ഷറും ഓരോ വിക്കറും വീഴ്ത്തി. ഏഴ് അയർലൻഡ് ബാറ്റർമാർ രണ്ടക്കംകാണാനാകാതെ പുറത്തായി. 14 പന്തിൽ 26 റൺസെടുത്ത ഗാരത് ഡെലാനിയാണ് അയർലൻഡിന്റെ ടോപ് സ്കോറർ.

ഇന്ത്യയ്ക്കായി അർഷ്‌ദീപാണ് ബൗളിംഗ് ഓപ്പൺ ചെയ്തത്. മികച്ച സ്വിംഗ് ബൗളിംഗുമായി അക്ഷർ ആദ്യ ഓവറിൽ തന്നെ അയർലൻഡിന് മുന്നറിയിപ്പ് നൽകി. മൂന്നാം ഓവറിൽ അയർലൻഡ് സ്കോർ 7ൽ നിൽക്കെ അപകടകാരിയായ ഓപ്പണർ പോൾ സ്റ്റിർലിംഗിനെ (1) പുറത്താക്കി അർഷ്‌ദീപ് തന്നെയാണ് ഇന്ത്യയ്ക്ക് ആദ്യബ്രേക്ക് ത്രൂ നൽകിയത്. വിക്കറ്റ് കീപ്പർ റിഷഭ് പന്താണ ക്യാച്ചെടുത്തത്. ആ ഓവറിൽ തന്നെ ബാൽബിർനിയുടെ (5) കുറ്റിയെടുത്ത് അർഷ്ദീപ് അയർലൻഡിനെ കൂടുതൽ പ്രതിസന്ധിയിലാക്കി. മൂന്നാം ബൗളറായെത്തിയ ബുംറ എറിഞ്ഞ ആദ്യ ഓവർ മെയ്‌ഡന്ക്കി. ലോർകാൻ ടക്കറും (10), ഹാരി ടെക്ടറും (4) ഒരു നല്ല കൂട്ടുകെട്ട് പടുത്തുയർത്തുമെന്ന് പ്രതീക്ഷിച്ചിരിക്കെ ഏഴാം ഓവറിൽ ലോർകാനെ പാണ്ഡ്യ ക്ലീൻബൗൾഡാക്കി. അടുത്ത ഓവറിൽ ഹാരിയെ ബുംറ വിരാടിന്റെ കൈയിൽ എത്തിച്ചു. ഒരു ഘട്ടത്തിൽ 50/8 എന്ന നിലയിലായിരുന്നു അയർലൻഡ്. പിന്നീട് ഒമ്പതാം വിക്കറ്റിൽ ജോഷ്വാ ലിറ്റിലിനൊപ്പം (14) 27 റൺസിന്റെയും പത്താം വിക്കറ്റിൽ വൈറ്റിനൊപ്പം 18 റൺസിന്റെയും കൂട്ടുകെട്ടുണ്ടാക്കി ഡെലാനി അ‌യർലൻഡിനെ 96 വരെയെത്തിച്ചു.

സഞ്ജു ഇല്ലമലയാളി താരം സഞ്ജു സാംസണ് ഇന്നലെ ആദ്യ ഇലവനിൽ ആവസരം ലഭിച്ചില്ല. റിഷഭ് പന്താണ് വിക്കറ്റ് കീപ്പറായി ഇന്നലെ ഇറങ്ങിയത്. ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരത്തിലെ പ്രകടനമാണ് പന്തിന് തുണയായത്. ആ മത്സരത്തിൽ ഓപ്പണറായി ഇറങ്ങിയ സഞ്ജുവിന് തിളങ്ങാനായിരുന്നില്ല.