rohit

ന്യൂ​യോ​ർ​ക്ക്:​ ​ട്വ​ന്റി​-20​ ​ലോ​ക​ക​പ്പി​ൽ​ ​അയർലൻഡിനെ തകർത്ത് ഇന്ത്യയ്ക്ക് ഗംഭീര തുടക്കം.

ഗ്രൂപ്പ് എ യിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ ഇന്ത്യ 8 വിക്കറ്റിന് അയർലൻഡിനെ കീഴടക്കി.

​ ​ആ​ദ്യം​ ​ബാ​റ്റ് ​ചെ​യ്ത​ ​അ​യ​ർ​ല​ൻഡ്​ 16​ ​ഓ​വ​റി​ൽ​ 96​ ​റ​ൺ​സി​ന് ​ഓ​ൾ​ഔ​ട്ടാ​യി. മറുപടിക്കിറങ്ങിയ ഇന്ത്യ 12.2 ഓവറിൽ വിജയലക്ഷ്യത്തിലെത്തി (97/2).

അർദ്ധസെഞ്ച്വറിയുമായി ക്യാപ്ടൻ രോഹിത് ശർമ്മ (37 പന്തിൽ 52, റിട്ടയേർഡ് ഹർട്ട്) ചേസിംഗിൽ ഇന്ത്യയുടെ മുന്നണിപ്പോരാളിയായി. റിഷഭ് പന്തും (26 പന്തിൽ 36) തിളങ്ങി.

നേരത്തേ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഹാർദിക് പാണ്ഡ്യയും2 വിക്കറ്റ് വീതം വീഴത്തിയ ബുംറയും അർഷ്ദീപും ചേർന്നാണ് അയർലൻഡിനെ 96ൽ ഒതുക്കിയത്.