modi

ന്യൂഡൽഹി: എൻഡിഎയുടെ ഭൂരിപക്ഷം ഉറപ്പാക്കിയതോടെ മൂന്നാം തവണയും പ്രധാനമന്ത്രിയാകാൻ തയ്യാറെടുക്കുകയാണ് മോദി. എന്നാൽ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാൻ ബിജെപിക്ക് കഴിയാത്ത സാഹചര്യത്തിൽ പ്രതിരോധം, അഭ്യന്തരം, റെയിൽവേ, ധനകാര്യം, റോഡ് തുടങ്ങി സുപ്രധാന വകുപ്പുകൾ സഖ്യകക്ഷികൾക്ക് വിട്ട് കൊടുക്കേണ്ടിവരും. ഈ വകുപ്പുകൾ ​സ​ഖ്യ​ക​ക്ഷി​ക​ൾക്ക് കിട്ടിയെ പറ്റുവെന്ന കടുംപിടിത്തത്തിലാണ് അവർ.

അധികാരം നിലനിർത്തണമെങ്കിൽ സഖ്യകക്ഷികൾക്ക് മുന്നിൽ തലകുനിച്ച് നിൽക്കേണ്ട സാഹചര്യമാണ് ബിജെപിക്ക്. 16 സീറ്റുള്ള തെ​ലു​ങ്കു​ദേ​ശം​ ​നേ​താ​വ് ​ച​ന്ദ്ര​ബാ​ബു​ ​നാ​യി​ഡു​വും 12 സീറ്റുള്ള​ ​ജെഡിയു​ ​നേ​താ​വ് ​നി​തീ​ഷ്‌​കു​മാ​റും​ ​ബി​ജെ​പി​യോ​ട് വൻ​ ഉ​പാ​ധി​ ​വ​ച്ചെ​ന്നാണ് റിപ്പോർട്ട്.​ ​ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് ​സ്‌​പീ​ക്ക​ർ​ ​പ​ദ​വി​യും​ ​സു​പ്ര​ധാ​ന​ ​വ​കു​പ്പു​ക​ളു​ള്ള​ ​മ​ന്ത്രി​സ്ഥാ​ന​ങ്ങ​ളു​മാ​ണ്.

റെയിൽവേ, കൃഷി, വ്യവസായം, രാസവള മന്ത്രാലയങ്ങളിൽ കാബിനറ്റ് മന്ത്രിസ്ഥാനവും ബീഹാറിന് പ്രത്യേക പദവി, രാജ്യമെങ്ങും ജാതി സെൻസസ് തുടങ്ങിയ ആവശ്യങ്ങളും ജെഡിയു ഉന്നയിക്കുന്നുണ്ട്. ഒ​ന്നും​ ​ര​ണ്ടും​ ​മോ​ദി​ ​സ​ർ​ക്കാ​രി​ൽ​ ​ബി​ജെപി​ ​കൈ​വ​ശം​ ​വ​ച്ച​ ​ലോ​ക്‌​സ​ഭാ​ ​സ്‌​പീ​ക്ക​ർ​ ​പ​ദ​വി​ ​വേ​ണ​മെ​ന്നാ​ണ് ​ടിഡിപി​യു​ടെ​ ​മു​ഖ്യ​ ​ഉ​പാ​ധി.​ ​ടിഡി​പി​ ​നേ​താ​വ് ​ ജി​എംസി ​ബാ​ല​യോ​ഗി​ ​വാ​ജ്‌​പേ​യി​ ​സ​ഖ്യ​സ​ർ​ക്കാ​രി​ൽ​ ​സ്‌​പീ​ക്ക​ർ​ ​ആ​യി​രു​ന്ന​ത് ​ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ​ആ​വ​ശ്യം.​ ​നി​തീ​ഷ് ​മൂ​ന്ന് ​കാ​ബി​ന​റ്റ് ​മ​ന്ത്രി​മാ​രെ​ ​ആ​വ​ശ്യ​പ്പെ​ട്ടുവെന്നും സൂചനയുണ്ട്.​

കേരളത്തിൽ ബിജെപിക്ക് അക്കൗണ്ട് തുറന്ന സുരേഷ് ഗോപിയെ മന്ത്രിയാകുമെന്ന് ഉറപ്പാണ്. കാബിനറ്റ് റാങ്ക് ലഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആറ്റിങ്ങൾ മണ്ഡലത്തിൽ നിന്ന് തോറ്റതിനാൽ വി മുരളീധരനെ മന്ത്രിയാകുമെന്ന് ഉറപ്പില്ല. എന്നാൽ തിരുവനന്തപുരത്ത് കാര്യമായ മുന്നേറ്റം നടത്തിയ രാജീവ് ചന്ദ്രശേഖറിന് സുപ്രധാന വകുപ്പ് നൽകാനാണ് സാദ്ധ്യത.


റോ​ഡ് ​ഗ​താ​ഗ​തം,​ ​ഗ്രാ​മ​വി​ക​സ​നം,​വി​ദ്യാ​ഭ്യാ​സം,​ ​ആ​രോ​ഗ്യം,​ ​പാ​ർ​പ്പി​ട​-​ന​ഗ​ര​കാ​ര്യം,​ ​കൃ​ഷി,​ ​ജ​ല​ശ​ക്തി,​ ​ഐ​ടി​ ​ആ​ൻ​ഡ് ​ടെ​ലി​കോം​ ​എ​ന്നി​വ​യി​ൽ​ ​കാ​ബി​ന​റ്റ് ​റാ​ങ്കും​ ​ധ​ന​കാ​ര്യ​ത്തി​ൽ​ ​സ​ഹ​മ​ന്ത്രി​ ​സ്ഥാ​ന​വു​മാ​ണ് ​ച​ന്ദ്ര​ബാ​ബു​നാ​യി​ഡു​ ​ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യാ​യി​ ​അ​മി​ത് ​ഷാ​ ​തു​ട​ർ​ന്നേ​ക്കും.​ രാജ്‌നാഥ് സിംഗ് പ്രതിരോധത്തിൽ തന്നെ തുടർന്നേക്കുമെന്നും സൂചനയുണ്ട്. സഖ്യകക്ഷികൾ ആരും പ്രതിരോധം ആവശ്യപ്പെട്ടിട്ടില്ല. ​നി​ർ​മ്മ​ല​ ​സീ​താ​രാ​മ​ൻ,​ ​നി​തി​ൻ​ ​ഗ​ഡ്‌​ക​രി,​ ​എ​സ്.​ജ​യ​ശ​ങ്ക​ർ,​ ​അ​ശ്വ​നി​ ​വൈ​ഷ്‌​ണ​വ്,​ ​പി​യൂ​ഷ് ​ഗോ​യ​ൽ,​ ​ര​വി​ശ​ങ്ക​ർ​ ​പ്ര​സാ​ദ്,​ ​കി​ര​ൺ​ ​റി​ജി​ജു,​ ​ധ​ർ​മ്മേ​ന്ദ്ര​ ​പ്ര​ധാ​ൻ,​ ​ജി​തേ​ന്ദ്ര​ ​സിം​ഗ്,​ ​ഭൂ​പേ​ന്ദ്ര​ ​യാ​ദ​വ്,​ ​ഹ​ർ​ദീ​പ് ​സിം​ഗ് ​പു​രി,​ ​ജ്യോ​തി​രാ​ദി​ത്യ​ ​സി​ന്ധ്യ​ ​തു​ട​ങ്ങി​യ​വ​ർ​ ​തു​ട​ർ​ന്നേ​ക്കുമെന്നാണ് റിപ്പോർട്ട്. ഇവർക്ക് നൽകുന്ന വകുപ്പ് വ്യക്തമല്ല.

ഏഴ് സീറ്റുള്ള ശിവസേന ഷിൻഡെ വിഭാഗം, അഞ്ച് സീറ്റുള്ള ചിരാഗ് പസ്വാന്റെ എൽജെപി എന്നിവരും കൂടുതൽ ഉപാധികൾ ബിജെപിക്ക് മുന്നിൽ വയ്ക്കുന്നുണ്ട്. ഒരു കാബിനറ്റ് ഉൾപ്പെടെ രണ്ട് മന്ത്രിസ്ഥാനമാണ് ചിരാഗ് ചോദിക്കുന്നതെന്നാണ് വിവരം. സഖ്യ കക്ഷികളുടെ ആവശ്യങ്ങൾ നിറവേറ്റി മൂന്നാം ടേം പൂർത്തിയാകുക എന്നത് ബിജെപിയെ സംബന്ധിച്ച് വലിയ ഒരു വെല്ലുവിളിയായിരിക്കും.