
ന്യൂഡൽഹി: മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ സത്യപ്രതിജഞാ ചടങ്ങിലേക്ക് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന് ക്ഷണം. ഈ വരുന്ന ഞായറാഴ്ച സത്യപ്രതിജ്ഞ നടക്കുമെന്നാണ് സൂചന. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, ശ്രീലങ്കൻ പ്രസിഡന്റ് റെനിൽ വിക്രമസിംഗെ, നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമൽ ദഹാൽ, യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവൻ തുടങ്ങിയ ലോകനേതാക്കൾക്കും ചടങ്ങിലേക്കു ക്ഷണമുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിലെ എൻ.ഡി.എയുടെ വിജയത്തിന് പിന്നാലെ മോദിക്ക് അഭിനന്ദനങ്ങൾ നേർന്ന് മുയിസു എക്സിൽ കുറിപ്പ് പങ്കുവച്ചിരുന്നു.