gcfhn

മെക്സിക്കോ സിറ്റി: ഓടുന്ന ടെയിനിന് മുന്നിൽ നിന്ന് സെൽഫി എടുക്കുന്നതിനിടെ യുവതിക്ക് ദാരുണാന്ത്യം. മെക്സികോയിലെ ഹിഡാൽ​ഗോയിൽ തിങ്കളാഴ്ചയാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇടാൻ യുവതി ട്രെയിനിന് മുന്നിൽ നിന്ന് വീഡിയോ എടുത്തത്. തുടർന്ന് എൻജിൻ തലയ്ക്ക് പിന്നിലിടിച്ച് യുവതി വീഴുകയായിരുന്നു. യുവതിക്കൊപ്പം ഉണ്ടായിരുന്ന കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. അതേസമയം, യുവതി വീഴുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

ഹിഡാൽ​ഗോയിൽ പ്രത്യേക യാത്ര നടത്തുന്ന പഴയകാല ആവി എൻജിനിൽ പ്രവർത്തിക്കുന്നത് കാണാൻ നിരവധി പേരാണ് എത്തുന്നത്. അത് കാണാൻ എത്തിയതായിരുന്നു യുവതിയും. ഇതിനിടയിൽ ദൃശ്യങ്ങൾ പകർത്തുമ്പോഴായിരുന്നു അപ്രതീക്ഷിതമായ അപകടം ഉണ്ടായത്.