salary

ശ്രീ​കു​മാ​ർ​പ​ള്ളീ​ലേ​ത്ത്
തി​രു​വ​ന​ന്ത​പു​രം​:​ ​ശ​മ്പ​ള​വി​ത​ര​ണം​ ​മു​ട​ങ്ങി​യ​തുംക്ഷാ​മ​ബ​ത്ത​ ​അ​ട​ക്ക​മു​ള്ള​ ​ആ​നു​കൂ​ല്യ​ങ്ങ​ൾ​ ​ന​ൽ​കാ​നാ​വാ​ത്ത​തും​ ​കാ​ര​ണം​ ​ജീ​വ​ന​ക്കാ​രു​ടെ​ ​വോ​ട്ടു​ക​ൾ​ ​ചോ​ർ​ന്നു​വെ​ന്ന് ​ബോ​ദ്ധ്യ​മാ​യ​തോ​ടെ അ​ടു​ത്ത​ ​ശ​മ്പ​ള​പ​രി​ഷ്ക​ര​ണ​ ​ക​മ്മി​ഷ​നെ​ ​നി​യ​മി​ക്കാ​ൻ​ ​സ​ർ​ക്കാ​ർ​ ​ആ​ലോ​ച​ന​ ​തു​ട​ങ്ങി.​ ​ലോ​ക്സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ലെ​ ​പോ​സ്റ്റ​ൽ​ ​വോ​ട്ടി​ൽ​ ​ഇ​ട​തു​മു​ന്ന​ണി​ ​പി​ന്നി​ലാ​യി​രു​ന്നു.​ ​
അ​ടു​ത്ത​ ​വ​ർ​ഷം​ ​ന​ട​ക്കു​ന്ന​ ​ത​ദ്ദേ​ശ​ ​സ്വ​യം​ഭ​ര​ണ​ ​സ്ഥാ​പ​ന​ ​തി​ര​ഞ്ഞെ​ടു​പ്പും​ 2026​ലെ​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പും​ ​മു​ന്നി​ൽ​ ​ക​ണ്ടാ​ണ് ​പു​തി​യ​ ​നീ​ക്കം.​ ​
പെ​ൻ​ഷ​ൻ​കാ​രും​ ​സ​ർ​ക്കാ​രി​നെ​തി​രെ​ ​തി​രി​ഞ്ഞ​താ​യാ​ണ് ​സി.​പി.​എം​ ​വി​ല​യി​രു​ത്തൽ.
2024​ ​ജൂ​ലാ​യ് ​ഒ​ന്നു​മു​ത​ൽ​ ​പ്രാ​ബ​ല്യം​ ​കി​ട്ടേ​ണ്ട​ ​ശ​മ്പ​ള​പ​രി​ഷ്ക​ര​ണ​ത്തി​ന് ​ഇ​തു​വ​രെ​ ​ക​മ്മി​ഷ​നെ​ ​നി​യ​മി​ച്ചി​ട്ടി​ല്ല.​ ​ശ​മ്പ​ള​പ​രി​ഷ്ക​ര​ണ​ ​ക​മ്മി​ഷ​ൻ​ ​റി​പ്പോ​ർ​ട്ട് ​കാ​ട്ടി​ ​ജീ​വ​ന​ക്കാ​രു​ടെ​ ​പ്രീ​തി​ ​നേ​ടാം.​ ​സ​ർ​ക്കാ​രി​ന്റെ​ ​കാ​ലാ​വ​ധി​ ​അ​വ​സാ​നി​ക്കു​ന്ന​തി​ന് ​തൊ​ട്ടു​മു​മ്പാ​യി​ ​ശ​മ്പ​ള​പ​രി​ഷ്ക​ര​ണം​ ​ന​ട​പ്പാ​ക്കി​യാ​ൽ​ ​ബാ​ദ്ധ്യ​ത​ ​മു​ഴു​വൻ തു​ട​ർ​ന്നു​വ​രു​ന്ന​ ​സ​ർ​ക്കാ​രി​ന്റെ​ ​ത​ല​യി​ൽ​ ​വ​ച്ചു​കൊ​ടു​ക്കു​ക​യും​ ​ചെ​യ്യാം.​ ​ഭ​ര​ണ​ത്തു​ട​ർ​ച്ച​ ​ല​ഭി​ച്ചാ​ൽ​ ​ബ​ദ​ൽ​മാ​ർ​ഗ്ഗം​ ​ക​ണ്ടെ​ത്താ​ൻ​ ​സ​മ​യ​മു​ണ്ട്.
ഒ​ന്നാം​ ​പി​ണ​റാ​യി​ ​സ​ർ​ക്കാ​ർ​ 2021​ഫെ​ബ്രു​വ​രി​യോ​ടെ​യാ​ണ് ​ശ​മ്പ​ള​പ​രി​ഷ്ക​ര​ണം​ ​ന​ട​പ്പാ​ക്കി​യ​ത്.​
​അ​തേ​മാ​തൃ​ക​യി​ൽ​ 2026​ ​ഫെ​ബ്രു​വ​രി​യി​ൽ​ ​അ​ടു​ത്ത​ ​ശ​മ്പ​ള​പ​രി​ഷ്ക​ര​ണം​ ​കൊ​ണ്ടു​വ​രാ​നാ​ണ് ​ആ​ലോ​ച​ന.​ ​അ​ഞ്ച് ​വ​ർ​ഷം​ ​കൂ​ടു​മ്പോ​ഴു​ള്ള​ ​ശ​മ്പ​ള​പ​രി​ഷ്ക​ര​ണം​ ​കൃ​ത്യ​മാ​യി​ ​ന​ട​പ്പാ​ക്കി​യെ​ന്ന് ​സ​ർ​ക്കാ​രി​ന് ​അ​ഭി​മാ​നി​ക്കാം.​ ​
ശ​മ്പ​ള​ത്തോ​ടൊ​പ്പം​ ​പെ​ൻ​ഷ​ൻ​ ​പ​രി​ഷ്ക​ര​ണ​വും​ ​ന​ട​ത്ത​ണം.​ 2019​ ​ലാ​ണ് ​പ​തി​നൊ​ന്നാം​ ​ശ​മ്പ​ള​പ​രി​ഷ്ക​ര​ണ​ ​ക​മ്മി​ഷ​നെ​ ​നി​യ​മി​ച്ച​ത്.