shafi

ഈ മാസം നാലാം തീയതിയാണ് ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്. എല്ലാവരും ആകാംക്ഷയോടെ കണ്ടിരുന്ന മണ്ഡലങ്ങളിലൊന്നായിരുന്നു വടകര. പാലക്കാട് എം എൽ എയായ ഷാഫി പറമ്പിലും എൽ ഡി എഫിന്റെ കരുത്തുറ്റ വനിതയായ കെ കെ ശൈലജയും തമ്മിലായിരുന്നു കനത്ത പോരാട്ടം നടന്നത്.

കേരളത്തിലെ ഏറ്റവും നല്ല ആരോഗ്യമന്ത്രി, വനിതാ മുഖ്യമന്ത്രിയാകേണ്ടയാൾ എന്നൊക്കെ വാഴ്ത്തിയിരുന്ന കെ കെ ശൈലജയ്ക്ക് പരാജയം രുചിക്കേണ്ടിവരുമെന്ന് പാർട്ടി സ്വപ്നത്തിൽപ്പോലും കരിതിക്കാണില്ല. ഒരു ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഷാഫി വിജയിച്ചത്.

ഇതിനുപിന്നാലെ ഷാഫി പറമ്പിലുമായി ബന്ധപ്പെട്ട നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ മന്ദി എന്ന വയോധിക ഷാഫിയെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

മന്നിയുടെ വാക്കുകൾ

'ഇന്നാള് ഞങ്ങളുടെ അടുത്ത് വന്ന് എന്തുവല്ലാ അമ്മേ എന്ന് പറഞ്ഞു ഷാൾ ഒക്കെ ഇട്ടുതന്നിരുന്നു. അന്നേ ഞാൻ പ്രാർത്ഥിക്കുന്നു മനേ. ഞങ്ങൾ എല്ലാരും ഓനെ കാണാൻ വന്നതാ. നമ്പ്യൽത്ത് എന്ന് പറയും. കമ്മനത്താഴെയാണ് ഞാൻ.

പൊളിക്കണം മനേ ഒന്നു പറഞ്ഞാൽ മതിയോ, അയ്യോ എനിക്ക് അയ്യം വിളി വരുന്നു കേട്ടോ. ഓഹ് എനിക്ക് കരച്ചിലാണ് വരുന്നത്. ഞാൻ അത്രയ്ക്കും പടച്ചോനോടും അമ്പലത്തിൽ നിന്നും പ്രാർത്ഥിച്ചിരുന്നു. ജയിക്കുന്നതുവരെ എനിക്ക് ഉറക്ക് തെളിഞ്ഞാലൊക്കെ ഓർമ വരുമായിരുന്നു. എനിക്ക് കൊറേ വയസായി ഞാൻ ഇപ്പോ മരിക്കും. എന്നാലും ല്ലേ. മന്ദി എന്നാണ് എന്റെ പേര്.

View this post on Instagram

A post shared by Parakkal Abdulla (@parakkalabdulla_)