കോഴികളെ വളർത്തുന്ന വീട്ടിലേക്കാണ് വാവ സുരേഷിന്റെ ഇന്നത്തെ യാത്ര. രാവിലെ കോഴിമുട്ട എടുക്കാൻ ചെന്ന, വീട്ടിലെ കുട്ടിയാണ് പാമ്പിനെ കണ്ടത്. തലനാരിഴയ്ക്കാണ് മൂർഖൻ പാമ്പിന്റെ കടിയിൽ നിന്ന് പെൺകുട്ടി രക്ഷപ്പെട്ടത്.

snake-master

പേടിച്ചുപോയ കുട്ടി ഇക്കാര്യം ഉടൻ വീട്ടുകാരെ അറിയിച്ചു. വിവരമറിഞ്ഞ് അയൽക്കാർ അടക്കമുള്ളവർ സ്ഥലത്തെത്തി. അഞ്ച് കിലോ വരുന്ന ടർക്കി കോഴി പാമ്പിന്റെ കടിയേറ്റ് പിടയുന്നതാണ് അവർ കണ്ടത്. ഉടൻ തന്നെ വാവ സുരേഷിനെ വിളിച്ച് കാര്യം പറഞ്ഞു.

വിവരമറിഞ്ഞതിന് പിന്നാലെ വവ സുരേഷ് സ്ഥലത്തെത്തി. പാമ്പ് കടിയേറ്റ് ചത്ത കോഴിയുടെയും പോത്തിന്റെയുമൊക്കെ ഇറച്ചി കഴിക്കാമോ എന്നതിനെ പറ്റി വാവ സുരേഷ് എപ്പിസോഡ‌ിൽ വിശദീകരിക്കുന്നു. കഴിക്കുന്നതിന് കുഴപ്പമില്ലെന്നാണ് അദ്ദേഹം പറയുന്നത്.

പാമ്പിന്റെ ശല്യം ഒഴിവാക്കാനായി എന്ത് ചെയ്യണമെന്നും വാവ സുരേഷ് വെളിപ്പെടുത്തി.കോഴി ഫാമിലും മറ്റും സ്ഥിരം പാമ്പ് അതിഥികളുടെ ശല്യമുണ്ടെങ്കിൽ മാസത്തിലൊരിക്കൽ മിനറൽ വാട്ടറിന്റെ കുപ്പിയിൽ കാൽ ഭാഗം ഡീസലും, ബാക്കി വെള്ളവും ഒഴിച്ച് ചുറ്റും സ്‌പ്രേ ചെയ്താൽ മതി. ഇങ്ങനെ ചെയ്‌താൽ പാമ്പിന്റെ ശല്യം അകറ്റാൻ സാധിക്കുമെന്ന് അദ്ദേഹം പറയുന്നു.

കാണുക, ടർക്കി കോഴിയെ കൊന്ന്, മുട്ട വിഴുങ്ങിയ വലിയ മൂർഖൻ പാമ്പിനെ പിടികൂടുന്ന വിശേഷങ്ങളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.