car

കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ വെന്തുമരിച്ചു. കോഴിക്കോട് കോന്നാട് ബീച്ചിന് സമീപം ഉച്ചയ്‌ക്ക് 12.15നായിരുന്നു സംഭവം. കാറിന് തീപിടിച്ചയുടൻ ആളിപ്പടരുകയായിരുന്നു. ഒരാൾ മാത്രമായിരുന്നു കാറിലുണ്ടായിരുന്നത്.

തീപിടിച്ച കാർ നിർത്തുന്നത് കണ്ട് സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ രക്ഷിക്കാൻ ശ്രമിച്ചു. എന്നാൽ, സീറ്റ് ബെൽറ്റ് കുടുങ്ങിപ്പോയതിനാൽ ഇയാളെ രക്ഷിക്കാൻ സാധിച്ചില്ല. തീ ആളിപ്പടർന്നതോടെ രക്ഷപ്പെടുത്താനുള്ള ശ്രമം ഇവർ ഉപേക്ഷിക്കുകയായിരുന്നു. ഉടൻതന്നെ അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചെങ്കിലും ഇവർ എത്തിയപ്പോഴേക്കും കാർ പൂർണമായും കത്തിനശിച്ചു. മരിച്ച ആളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയാണെന്ന് അഗ്നിരക്ഷാസേന അറിയിച്ചു.