astro

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ: samkhiyarathnam@gmail.com

2024 ജൂൺ 8 1199 ഇടവം 26 ശനിയാഴ്ച.

(രാത്രി 7 മണി 41 മിനിറ്റ് 58 സെക്കന്റ് വരെ മകയിരം തിരുവാതിര ശേഷം പുണർതം നക്ഷത്രം )

അശ്വതി: നിയമങ്ങളും അച്ചടക്കവും പാലിക്കുക. ശത്രുക്കളിൽ നിന്ന് അകന്നു നിൽക്കുക. ദാമ്പത്യ സുഖക്കുറവ്, ആരോഗ്യം മോശമാകും. വരവും ചെലവും വർദ്ധിക്കും. അപരിചിതരായ ആളുകളെ സൂക്ഷിക്കുക. അശ്രദ്ധ ഒഴിവാക്കണം.

ഭരണി: സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വരും. പണത്തിന്റെ കാര്യത്തിൽ അശ്രദ്ധ കാണിക്കാതിരിക്കുന്നതാണ് നല്ലത്. അന്യദേശ വാസം, വ്യവഹാര വിഷയങ്ങളിൽ മനോദുഃഖം.

കാർത്തിക: വീടിന്റെ അന്തരീക്ഷം നല്ലതായിരിക്കില്ല. പിതാവുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാം. സ്വാർത്ഥമായി പെരുമാറും, ജാമ്യം നിന്നതിൽ പ്രശ്നങ്ങൾ.

രോഹിണി: നിസാരമായ കാര്യങ്ങളാൽ ബിസിനസ് പങ്കാളിയുമായി തർക്കമുണ്ടാകാം. ജോലികൾ പൂർത്തിയാക്കാൻ കഠിനാധ്വാനം ചെയ്യേണ്ടിവരും. അസ്വസ്ഥതകളും തർക്കങ്ങളും കാരണം മനസ്സ് കലുഷിതമാകും.

മകയിരം: മാതാപിതാക്കളോടൊപ്പം കൂടുതൽ സമയം ചെലവഴിക്കും. കഠിനാധ്വാനത്തിന്റെ ശരിയായ ഫലം ലഭിക്കാനുള്ള ശക്തമായ സാദ്ധ്യതയുണ്ട്. കലാരംഗത്ത് ഉള്ളവർക്ക് നേട്ടം, ക്ഷേത്ര ദർശനം നടത്തും.

തിരുവാതിര: മുൻകോപം നിയന്ത്രിക്കുക. ക്ഷീണവും സമ്മർദ്ദവും കാരണം നിങ്ങളുടെ ആരോഗ്യം വഷളാകും. പണത്തിന്റെ കാര്യത്തിൽ ബുദ്ധിമുട്ടും, പരസ്ത്രീകളിൽ അതിയായ താൽപര്യം കാണിക്കും, ക്ഷമയില്ലായ്മ.

പുണർതം: സാമ്പത്തിക നേട്ടം ഉണ്ടാകാൻ സാധ്യതയുണ്ട്. പ്രിയപ്പെട്ടവരിൽ നിന്നും വൈകാരികമായ പിന്തുണ ലഭിക്കും. കർമ്മപുഷ്ടിയും യാത്രാവിജയവും, ആത്മവിശ്വാസക്കൂടുതൽ.

പൂയം: ബിസിനസുമായി ബന്ധപ്പെട്ടവർക്ക് മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കാൻ കഴിയും. സാമ്പത്തിക പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകും, സുഖപ്രദമായ കുടുംബജീവിതം.

ആയില്യം: വ്യക്തിപരമായ ജീവിതത്തിൽ സന്തോഷം നിലനിൽക്കും. ധാരാളം വാണിജ്യ അവസരങ്ങൾ ഉണ്ടാകും.മേലുദ്യോഗസ്ഥരുടെ പ്രശംസയ്ക്ക് അർഹനാകും, കുടുംബസുഖം.

മകം: യുക്തിപരമായി പെരുമാറും. ശ്രദ്ധേയമായ ശ്രമങ്ങൾ നടത്താൻ കഴിയും. നല്ല ലാഭത്തിന് സാധ്യതയുണ്ട്. സുഹൃത്തുക്കൾ വിശ്വസ്തരായി തുടരും.
എല്ലാവരുടെയും സഹകരണം ലഭിക്കും.

പൂരം: ഭരണനിർവഹണ പ്രവർത്തനങ്ങൾ ഊർജിതമാക്കും. സാമ്പത്തിക വാണിജ്യ വിഷയങ്ങളിൽ താൽപര്യം വർദ്ധിക്കും. വസ്ത്രാഭരണാദി നേട്ടം, പുതിയ അവസരങ്ങൾ. അപ്രതീക്ഷിത നേട്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

ഉത്രം: തൊഴിലിലും ബിസിനസ്സിലും ശ്രദ്ധയോടെ പ്രവർത്തിക്കും, ദീർഘകാല പദ്ധതികൾക്ക് ഉത്തേജനം ലഭിക്കും. വിജയം പ്രതീക്ഷിച്ചതിലും മികച്ചതായിരിക്കും. ഉയർച്ചയിൽ മറ്റുള്ളവർക്ക് അസൂയ ഉടലെടുക്കും, വശ്യമായി സംസാരിക്കും.

അത്തം: ഓഫീസിൽ ഒരേ സമയം നിരവധി ജോലികൾ കൈകാര്യം ചെയ്യാൻ സാധിക്കും, നല്ല വാർത്തകൾ ലഭിക്കാൻ സാദ്ധ്യതയുണ്ട്. സ്വന്തം കഴിവിലുള്ള വിശ്വാസം ഉയർച്ച നേടിത്തരും, ഭാര്യാ ഗുണം.

ചിത്തിര: പിതാവുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാം. പണത്തിന്റെ സ്ഥിതി മെച്ചമായിരിക്കും. കുടുംബസുഖം, നേത്ര രോഗം വരാതെ നോക്കണം. മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കാൻ ശ്രമിക്കണം.

ചോതി: ബിസിനസ്സുകാർക്ക് വെല്ലുവിളി നിറഞ്ഞ ദിവസം ആയിരിക്കും. തർക്കങ്ങൾ ഒഴിവാക്കണം, വാഗ്ദാനങ്ങൾ പാലിക്കാൻ സാധിക്കില്ല, മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കാൻ കഠിനാധ്വാനം ചെയ്യേണ്ടിവരും.

വിശാഖം: ജോലിയിൽ ശരിയായി ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാത്ത അവസ്ഥയുണ്ടാകും, ചെലവുകൾ വർദ്ധിക്കും. ആരോഗ്യപരമായി അസ്വസ്ഥതകൾ, ദമ്പതികൾക്കിടയിൽ തെറ്റിദ്ധാരണകൾ വന്നുഭവിക്കും.

അനിഴം: പണവുമായി ബന്ധപ്പെട്ട ഒരു ഇടപാടും ചെയ്യാതിരിക്കുന്നതാണ് നല്ലത്. തൊഴിൽ പരമായി തിരക്കുള്ള ദിവസമായിരിക്കും. ഔഷധം ഉപയോഗിക്കേണ്ടി വരും, പ്രണയംമൂലം കഷ്ടപ്പാടുകൾ.

കേട്ട: പണത്തിന്റെ കാര്യത്തിൽ ദിവസം ചെലവേറിയതായിരിക്കും. ഏതൊരു സംഗതിയിലും റിസ്‌ക് എടുക്കുന്നത് ഒഴിവാക്കുക. പരിശ്രമങ്ങൾക്ക് അനുകുലമായ ഫലം കിട്ടില്ല, ഉദ്യോഗസ്ഥലത്ത് അധികാരം പ്രകടിപ്പിക്കേണ്ടി വരും.

മൂലം: സഹജീവികൾക്കായി നേട്ടങ്ങൾ ഉണ്ടാക്കാൻ സാധിക്കും. ടീം സ്പിരിറ്റ് വർദ്ധിക്കും. കുടുംബാംഗങ്ങളുടെയും അടുപ്പക്കാരുടെയും പിന്തുണ ലഭിക്കും. എഴുത്തുകുത്തുകൾ അനുകൂലമാകും, ഉന്നത ഉദ്യോഗസ്ഥരുടെ പ്രീതി നേടും.

പൂരാടം: സന്തോഷവാർത്തകൾ തേടിയെത്തും, എല്ലാ ജോലികളും സുഗമമായി പൂർത്തിയാക്കും. അസൂയാവഹമായ നേട്ടങ്ങള കൈവരിക്കും, ജോലിയിൽ ഉയർച്ച, ധനലാഭം. കുടുംബസമാധാനം തിരികെ കിട്ടും, തൊഴിൽ മേഖല ഉഷാറാകും.

ഉത്രാടം: ബിസിനസ്സുമായി ബന്ധപ്പെട്ടവർക്ക് ലാഭം നേടാനുള്ള അവസരം ലഭിക്കും. കുടുംബ ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കും. വിദ്യാർത്ഥികൾക്ക് നല്ലസമയം, ധനപ്രാപ്തി.

തിരുവോണം: മാതാപിതാക്കളുടെ അനുഗ്രഹം ലഭിക്കും. അവിവാഹിതരുടെ വിവാഹം സംബന്ധമായ ചർച്ചകൾ വീട്ടിൽ ചെയ്യും. ഔദ്യോഗികമായി ആനുകൂല്യങ്ങൾ ലഭിക്കും. തൊഴിലുമായി ബന്ധപ്പെട്ട ഏത് പ്രശ്നവും പരിഹരിക്കാൻ കഴിയും.

അവിട്ടം: പങ്കാളിയുമായി പരസ്പര ധാരണ മികച്ചതായിരിക്കും.യാത്രയിൽ നേട്ടം, സ്ത്രീകൾക്ക് അംഗീകാരം. ധനനേട്ടത്താൽ പ്രശ്നങ്ങൾ അകലും,

ചതയം: പ്രൊഫഷണലുകൾ മികച്ച പ്രകടനം കാഴ്ചവയ്ക്കും. വിപുലീകരണ പദ്ധതികളുമായി മുന്നോട്ട‌്പോകും. സുഹൃത്തുക്കൾക്ക് മുൻഗണന നൽകും. അനുകൂലമായ വിവാഹ ബന്ധം കിട്ടും, താൽക്കാലിക ജോലിസ്ഥിരമാകും.

പൂരുരുട്ടാതി: മതപരമായ ആത്മീയ പ്രവർത്തനങ്ങളിൽ താൽപര്യം നിലനിൽക്കും. പ്രതികൂല സാഹചര്യങ്ങൾ അനുകൂലമായി മാറും. ഉന്നത വിദ്യാഭ്യാസത്തിന് ഊന്നൽ നൽകും, സ്ത്രീകൾ വഴി ഗുണാനുഭവങ്ങൾ.

ഉത്തൃട്ടാതി: സർക്കാരുമായി ബന്ധപ്പെട്ട ജോലികൾ അനുകൂലം ആയിരിക്കും. സുഗമമായ ആശയവിനിമയം നിലനിർത്തും. സന്തോഷം നല്ല നിലയിലുണ്ടാകും. സ്ഥാപനത്തിൽ ഉന്നതസ്ഥാന ലബ്ധി, കുടുംബപരമായി ഉള്ള അസ്വസ്ഥതകൾ കുറയും.

രേവതി: ലക്ഷ്യത്തിൽ ശ്രദ്ധ വർദ്ധിപ്പിക്കുക, വാണിജ്യപരമായ കാര്യങ്ങൾ നിങ്ങൾക്ക് അനുകൂലമായിരിക്കും. വിനോദങ്ങളിൽ താൽപര്യം പ്രകടിപ്പിക്കും. എതിർപ്പുകളെ അതിജീവിക്കും, യാത്രയിൽ അപ്രതീഷിതമായി കണ്ടുമുട്ടലുകൾ ഉണ്ടാകും.