food

ചായയും ബിസ്‌കറ്റും നല്ലൊരു കോമ്പിനേഷന്‍ ആണെന്ന് കരുതിയാണ് നമ്മള്‍ അത് കഴിക്കുന്നത്. ചായക്ക് ഒപ്പം ബിസ്‌കറ്റ് എന്നത് ജനങ്ങളുടെ ഇഷ്ടപ്പെട്ട കോംബോയില്‍ ഒന്നാണ്. നിരവധി ആളുകള്‍ക്ക് ഇവ ഒരുമിച്ച് കഴിക്കുന്ന ശീലമുണ്ടെങ്കിലും ഇത് അത്ര നല്ലൊരു കോമ്പിനേഷനല്ലെന്നതാണ് യാഥാര്‍ത്ഥ്യം.

മിക്കവാറും എല്ലാ ബിസ്‌കറ്റുകളിലും ഉയര്‍ന്ന അളവില്‍ കൊഴുപ്പും ശുദ്ധീകരിച്ച മാവും അടങ്ങിയിട്ടുണ്ട്. നാരുകള്‍ തീരെ കുറച്ച് മാത്രമാണ് ബിസ്‌കറ്റുകളില്‍ അടങ്ങിയിട്ടുള്ളത്.

പ്രോട്ടീന്‍, വിറ്റാമിന്‍, ധാതുക്കള്‍ പോലുള്ള പോഷകങ്ങള്‍ വളരെ കുറച്ച് മാത്രമേ അടങ്ങിയിട്ടുള്ളൂവെന്നതും ശ്രദ്ധേയമാണ്. പോഷകഗുണമില്ലാത്ത ഭക്ഷണം സ്ഥിരമായി കഴിക്കുന്നതിലൂടെ നിങ്ങളുടെ ശരീരത്തെ പോഷിപ്പിക്കുന്നത് നഷ്ടപ്പെടുകയും ചെയ്യുന്നു.

റസ്‌ക്, ജീര ബിസ്‌കറ്റ് പോലുള്ളവ നാരുകളില്ലാത്ത ശുദ്ധീകരിച്ച മൈദ മാവ് ഉപയോഗിച്ചാണ് നിര്‍മ്മിക്കുന്നത്. വല്ലപ്പോഴും മാത്രം ചായക്ക് ഒപ്പം ബിസ്‌കറ്റ് കഴിക്കുന്നത് കൊണ്ട് കുഴപ്പമില്ലെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു.

എന്നാല്‍ വിശപ്പ് അനുഭവപ്പെടുന്നില്ലെങ്കില്‍ ചായക്ക് ഒപ്പം ബിസ്‌കറ്റ് കഴിക്കുന്നത് ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. അതുപോലെ തന്നെയാണ് ചായക്ക് ഒപ്പം പതിവായി എണ്ണയില്‍ വറുത്ത പലഹാരങ്ങള്‍ കഴിക്കുന്നതും ആരോഗ്യത്തിന് വലിയ ദോഷമുണ്ടാക്കും.

വൈകുന്നേരത്തെ ചായക്ക് ഒപ്പം പരമാവധി ആവിയില്‍ വേവിച്ചെടുത്ത പലഹാരങ്ങള്‍ കഴിക്കുന്നത് ശീലമാക്കുന്നതാണ് നല്ലത്. ഇതിലൂടെ പൊണ്ണത്തടിയില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്യാമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.