bakrid

കോഴിക്കോട് : കാപ്പാട് കടപ്പുറത്ത് ദുൽഹിജ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ ശനിയാഴ്ച ദുൽഹിജ്ജ ഒന്നും ജൂൺ 17ന് ബലിപെരുന്നാളും ആയിരിക്കും. ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ മുഹമ്മജ് ജിഫ്രി മുത്തുക്കോയ തങ്ങൾ,​ സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ,​ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങളുടെ നാഇബ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ,​ കോഴിക്കോട് ഖാസി മുഹമ്മദ് കോയ ജലുല്ലൈലി തങ്ങളുടെ നാഇബ് അബ്‌ദുള്ളക്കോയ ശിഹാബുദ്ദീൻ തങ്ങൾ ,​ നാസർഹയ്യ് ശിഹാബ് തങ്ങൾ പാണക്കാട് എന്നിവരാണ് ഇക്കാര്യം അറിയിച്ചത്.

ജൂൺ 8 ദുൽഹജ്ജ് ഒന്നും 17ന് ബലിപെരുന്നാളും ആയിരിക്കുമെന്ന് പാളയം ഇമാം വി.പി.സുഹൈബ് മൗലവിയും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയും അറിയിച്ചു.