-kl

ന്യൂഡൽഹി:ബി.ജെ.പിയിലെ പ്രമുഖർക്ക് വീണ്ടും മന്ത്രിസഭയിൽ അവസരം ലഭിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ് . അമിത് ഷാ മുതൽ പ്രൾഹാദ് ജോഷിവരെ ഇതിൽപ്പെടും.

 അമിത് ഷാ - ബി.ജെ.പിയിലെ കരുത്തൻ. നിലവിൽ കേന്ദ്ര ആഭ്യന്തരമന്ത്രി. എൻ.ഡി.എ അദ്ധ്യക്ഷൻ.

 രാജ്നാഥ് സിംഗ് - നിലവിൽ കേന്ദ്ര പ്രതിരോധമന്ത്രി. ലോക്‌സഭാ കക്ഷി ഉപനേതാവ്. മുൻ ബി.ജെ.പി അദ്ധ്യക്ഷൻ. മുൻ യു.പി മുഖ്യമന്ത്രി.

 എസ്. ജയശങ്കർ - നിലവിൽ വിദേശകാര്യമന്ത്രി. മുൻ വിദേശകാര്യ സെക്രട്ടറി. മുൻ ഐ.എഫ്.എസ് ഉദ്യോഗസ്ഥൻ.

 നിതിൻ ഗഡ്കരി - നിലവിൽ കേന്ദ്ര ഗതാഗത മന്ത്രി. ബി.ജെ.പി മുൻ അദ്ധ്യക്ഷൻ. മഹാരാഷ്ട്ര മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി.

 പീയൂഷ് ഗോയൽ - നിലവിൽ ടെക്സ്റ്റയിൽസ്,വ്യവസായ,ഭക്ഷ്യ മന്ത്രി. നിലവിൽ രാജ്യസഭാ കക്ഷി നേതാവ്. ബി.ജെ.പി മുൻ ദേശീയ ട്രഷറർ.

 നിർമ്മല സീതാരാമൻ - നിലവിൽ കേന്ദ്ര ധനകാര്യമന്ത്രി. രാജ്യസഭാംഗം. ഇന്ദിരാ ഗാന്ധിക്ക് ശേഷം പ്രതിരോധ, ധനകാര്യ മന്ത്രാലയങ്ങൾ കൈകാര്യം ചെയ്‌ത രാജ്യത്തെ വനിതയാണ്. 2022ൽ ഫോബ്സ് പുറത്തുവിട്ട ലോകത്തെ 200 കരുത്തരായ വനിതകളുടെ പട്ടികയിൽ 36ാം സ്ഥാനം.

 അശ്വിനി വൈഷ്‌ണവ് - നിലവിൽ കേന്ദ്ര റെയിൽവേ മന്ത്രി. രാജ്യസഭാംഗം. മുൻ ഒഡിഷ കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥൻ.

 അനുരാഗ് താക്കൂർ - നിലവിൽ സ്‌പോർട്സ്-യുവജനകാര്യ മന്ത്രി. ഹിമാചൽ പ്രദേശ് മുൻ മുഖ്യമന്ത്രി പ്രേംകുമാർ ധുമാലിന്റെ മകൻ.

 ജ്യോതിരാദിത്യ സിന്ധ്യ - നിലവിൽ സിവിൽ ഏവിയേഷൻ മന്ത്രി. 2020ൽ കോൺഗ്രസ് വിട്ട് ബി.ജെ.പിയിലെത്തി. മൻമോഹൻ സിംഗ് സർക്കാരിൽ മന്ത്രിയായിരുന്നു. അന്തരിച്ച കോൺഗ്രസ് നേതാവ് മാധവ് റാവു സിന്ധ്യയുടെ മകനാണ്.

 പ്രൽഹാദ് ജോഷി - നിലവിൽ പാർലമെന്ററി കാര്യ മന്ത്രി. ബി.ജെ.പി കർണാടക ഘടകം മുൻ അദ്ധ്യക്ഷൻ.