
ബാർബഡോസ്: ട്വന്റി-20 ലോകകപ്പിൽ ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ സ്കോട്ട്‌ലൻഡ് 5 വിക്കറ്റിന് നമീബിയയെ കീഴടക്കി.ആദ്യം ബാറ്റ് ചെയ്ത നമീബിയ 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 155 റൺസെടുത്തു. മറുപടിക്കിറങ്ങിയ സ്കോട്ട്‌ലൻഡ് 18.3 ഓവറിൽ 5 വിക്കറ്റ് നഷടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തി (157/5). 35 പന്തിൽ 47 റൺസുമായി പുറത്താകാതെ നിന്ന ക്യാപ്ടൻ റിച്ചി ബരിംഗ്ടണും 17 പന്തിൽ 35 റൺസ് നേടിയ മൈക്കേൽ ലിയാസ്കുമാണ് ചേസിംഗിൽ സ്കോട്ട്‌ലൻഡിന്റെ മുന്നണിപ്പോരാളികൾ.
2010ലെ അണ്ടർ 19 ലോകകപ്പ് ക്വാർട്ടറിൽ പാകിസ്ഥാനോട് തോറ്റാണ് ഇന്ത്യ പുറത്തായത്. 14 വർഷങ്ങൾക്കിപ്പുറം പാകിസ്ഥാനോട് പകരം വീട്ടാൻ അന്നത്തെ ഇന്ത്യൻ ടീമംഗമായ സൗരഭിന് കഴിഞ്ഞു.