
തിരുവനന്തപുരം: ഈ സർക്കാർ അധികാരത്തിൽ വന്നശേഷം 900 ബിരുദ പ്രോഗ്രാമുകളും 204 പി.ജി പ്രോഗ്രാമുകളും പുതുതായി അനുവദിച്ചുവെന്ന് പിണറായി സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട്. ഇതിലൂടെ 30,000 വിദ്യാർത്ഥികൾക്ക് പഠനസൗകര്യമുണ്ടായി. 35സ്വാശ്രയ കോളേജും ഒരു എയ്ഡഡ് കോളേജും അനുവദിച്ചു.വിദേശ ഭാഷാപഠനം നാലുവർഷ ബിരുദകോഴ്സിന്റെ ഭാഗമാക്കും. ഗവേഷണ സ്ഥാപനങ്ങൾക്ക് സ്വയംഭരണ പദവി നൽകും. വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം വരുമാനം കണ്ടെത്താൻ പദ്ധതി തുടങ്ങി. വിദ്യാഭ്യാസ രംഗത്തെ മികവിന് ഫിൻലാൻഡ് മാതൃക സ്വീകരിച്ചു. ഒന്നാം ക്ലാസിൽ 2.98ലക്ഷം, 2മുതൽ 10വരെ ക്ലാസുകളിൽ 42,281 കുട്ടികളെ അധികമായി എത്തിച്ചു. 2വർഷത്തിനകം 488 സ്കൂൾ കെട്ടിടങ്ങൾ പുതുക്കിപ്പണിതു. അദ്ധ്യയന വർഷം 200 പ്രവൃത്തിദിനം ഉറപ്പാക്കി.
ആരോഗ്യവകുപ്പിൽ പബ്ലിക് ഹെൽത്ത് കേഡർ സ്ഥാപിക്കാൻ നടപടിയെടുക്കും. റോഡപകടത്തിൽ പരിക്കേറ്റവർക്ക് ആദ്യത്തെ 48മണിക്കൂറിൽ സൗജന്യചികിത്സ നൽകും. സ്കൂൾ ആരോഗ്യപദ്ധതി പരിഷ്കരിക്കും. ആരോഗ്യമേഖലയിൽ 1005 തസ്തിക സൃഷ്ടിച്ചു. അനുവദിച്ച 503610 വീടുകളിൽ 403811എണ്ണം പൂർത്തിയാക്കി. 92,948പേർ ഭവന നിർമ്മാണത്തിന് കരാറൊപ്പിട്ടു. അഴിമതി ഇല്ലാതാക്കും അഴിമതി ഇല്ലാതാക്കാൻ സർക്കാർ സേവനങ്ങൾ ഓൺലൈനിലൂടെയാക്കും. നടപടിക്രമങ്ങൾ ഒഴിവാക്കാൻ പല സർട്ടിഫിക്കറ്റുകൾ ഒഴിവാക്കും. വിജിലൻസിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കി. 2023ൽ 55ട്രാപ്പ് കേസുകളിൽ 60സർക്കാർ ഉദ്യോഗസ്ഥരെയും 4ഏജന്റുമാരെയും അറസ്റ്റുചെയ്തു. 161കേസെടുത്തു. പൊലീസിനെ കാലാനുസൃതമായി നവീകരിക്കും. പൊലീസിൽ 503 തസ്തിക സൃഷ്ടിച്ചു. വൈക്കം, കടുത്തുരുത്തി സ്റ്റേഷനുകളെ വിഭജിച്ച് മാഞ്ഞൂരിൽ പുതിയ സ്റ്റേഷൻ ആരംഭിക്കും.
ഹോം ഗാർഡുകളുടെ ശമ്പളം കൂട്ടും പൊലീസ് ജനങ്ങളോട് മാന്യമായും മര്യാദയോടെയും പെരുമാറാൻ കർശന നിർദ്ദേശം നൽകി. ഇതിന് പരിശീലനവും നൽകി. 520 സ്റ്റേഷനുകളിലും സി.സി ടിവി സ്ഥാപിച്ചു. 2016മുതൽ ക്രിമിനൽ കേസുകളിൽപെട്ട 105 പൊലീസുദ്യോഗസ്ഥരെ പിരിച്ചുവിട്ടു. സ്റ്റേഷനുകളിലെ പരമാവധി സേവനങ്ങൾ ഓൺലൈനാക്കും. ജയിലുകളിലെ തടവുകാരുടെ ആധിക്യം പരിഹരിക്കാൻ പുതിയ ജയിലുകൾ നിർമ്മിക്കും. നിലവിലെ ജയിലുകളിൽ പുതിയ ബ്ലോക്കുകളും സെല്ലുകളും നിർമ്മിക്കും. ഹോം ഗാർഡുകളുടെ ശമ്പളം കൂട്ടും. വൈദ്യുതി ഉത്പാദനം കൂട്ടി. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം ആഭ്യന്തര വൈദ്യുതി ഉത്പാദനം 752.55 മെഗാവാട്ടായി വർദ്ധിപ്പിച്ചു. 60 മെഗാവാട്ട് ശേഷിയുള്ള പള്ളിവാസൽ 40 മെഗാവാട്ട് ശേഷിയുള്ള തോട്ടിയാർ ജലവൈദ്യുത പദ്ധതികൾ ഈവർഷം പൂർത്തീകരിക്കും. ഇവയുൾപ്പെടെ 211 മെഗാവാട്ടിന്റെ പുതിയ ജലവൈദ്യുത പദ്ധതികളുടെ പ്രവർത്തനം പുരോഗമിക്കുന്നു
800 മെഗാവാട്ടിന്റെ ഇടുക്കി സുവർണ്ണ ജൂബിലി പദ്ധതി, 240 മെഗാവാട്ട് ശേഷിയുള്ള ലക്ഷ്മി എന്നിവയുടെ വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറായിവരുന്നു.1935 മെഗാവാട്ട് ശേഷിയുള പദ്ധതികൾ പര്യവേക്ഷണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്ഇലക്ട്രിക് വാഹനങ്ങൾക്ക് ചാർജ്ജിംഗ് സ്റ്റേഷനുണ്ടാക്കുമെന്ന ഉറപ്പും പാലിച്ചു. 3,62,787 സ്ട്രീറ്റ് ലൈറ്റുകൾ എൽ.ഇ.ഡിയിലേക്ക് മാറ്റി.
നികുതി വരുമാനം കൂട്ടി.കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനത്തെ, ധനദൃഢീകരണത്തിലൂടെ ശക്തിപ്പെടുത്തുമെന്ന വാഗ്ദാനം പാലിക്കാനുള്ള ശ്രമം മികച്ച രീതിയിൽ നടത്തുന്നുണ്ടെന്ന് പ്രോഗ്രസ് റിപ്പോർട്ട്. ധനകമ്മി 2.44 ശതമാനത്തിലേക്ക് ചുരുങ്ങി. നികുതി വരുമാനം 2020-21ലെ 47,000 കോടിയിൽ നിന്ന് കഴിഞ്ഞവർഷം 71,968 കോടിയാക്കി ഉയർത്തി. നികുതി പിരിവ് ശക്തമാക്കാൻ ജി.എസ്.ടി ഘടന പുന:സംഘടിപ്പിച്ചു. മൂലധനച്ചെലവ് കൂട്ടുമെന്ന വാഗ്ദാനം പാലിക്കാനായില്ല. അതിപ്പോഴും വരുമാനത്തിന്റെ 1.72%ൽ നിൽക്കുകയാണ്. എന്നാൽ കിഫ്ബി വഴിയുള്ള വികസനംകൂടി കണക്കാക്കിയാൽ 2 ശതമാനത്തിലെത്തി. സിൽവർ ലൈൻ വരും. സിൽവർ ലൈൻ പദ്ധതി കൈവിട്ടിട്ടില്ലെന്ന് സർക്കാരിന്റെ മൂന്നാം വർഷ പ്രോഗ്രസ് റിപ്പോർട്ട്. 60,000 കോടി രൂപയുടെ സെമി ഹൈസ്പീഡ് പദ്ധതി കേരള റെയിൽ ഡെവലപ്പ്‌മെന്റ് കോർപ്പറേഷൻ എന്ന കേന്ദ്ര- സംസ്ഥാന സംയുക്ത സംരംഭമാണ് നടപ്പാക്കുന്നത്. പരിസ്ഥിതി പഠനവും ആവശ്യമായ അനുമതികളും വാങ്ങി ഭൂമി ഏറ്റെടുക്കൽ ആരംഭിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. നിക്ഷേപ പൂർവ്വ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്നതിന് റെയിൽവേ അംഗീകാരം നൽകിയിരുന്നു. അതനുസരിച്ചുള്ള നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. കേന്ദ്രാനുമതി ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നും പറയുന്നു. തിരുവനന്തപുരം ലൈറ്റ് മെട്രോ മുന്നൊരുക്കത്തിന്റെ ഭാഗമായി ശ്രീകാര്യം, പട്ടം,ഉള്ളൂർ മേൽപാലങ്ങളുടെ നിർമ്മാണം കൊച്ചി മെട്രോയെ ഏൽപിച്ചിട്ടുണ്ട്. പട്ടം മേൽപ്പാലത്തിന്റെ സ്ഥലമേറ്റെടുപ്പ് നടപടികൾ 95 ശതമാനം പൂർത്തിയായി. വൈദ്യുതി ഉത്പാദനം കൂട്ടിഈ സർക്കാർ അധികാരത്തിൽ വന്നശേഷം ആഭ്യന്തര വൈദ്യുതി ഉത്പാദനം 752.55 മെഗാവാട്ടായി വർദ്ധിപ്പിച്ചു, 60 മെഗാവാട്ട് ശേഷിയുള്ള പള്ളിവാസൽ 40 മെഗാവാട്ട് ശേഷിയുള്ള തോട്ടിയാർ ജലവൈദ്യുത പദ്ധതികൾ ഈവർഷം പൂർത്തീകരിക്കും. ഇവയുൾപ്പെടെ 211 മെഗാവാട്ടിന്റെ പുതിയ ജലവൈദ്യുത പദ്ധതികളുടെ പ്രവർത്തനം പുരോഗമിക്കുന്നു. 800 മെഗാവാട്ടിന്റെ ഇടുക്കി സുവർണ്ണ ജൂബിലി പദ്ധതി, 240 മെഗാവാട്ട് ശേഷിയുള്ള ലക്ഷ്മി എന്നിവയുടെ വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറായിവരുന്നു.1935മെഗാവാട്ട് ശേഷിയുള പദ്ധതികൾ പര്യവേക്ഷണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്ഇലക്ട്രിക് വാഹനങ്ങൾക്ക് ചാർജ്ജിംഗ് സ്റ്റേഷനുണ്ടാക്കുമെന്ന ഉറപ്പും പാലിച്ചു 3,62,787 സ്ട്രീറ്റ് ലൈറ്റുകൾ എൽ.ഇ.ഡിയിലേക്ക് മാറ്റി