afghanistan

ന്യൂയോർക്ക്: ട്വന്റി 20 ലോകകപ്പിൽ ന്യൂസിലൻഡിനെതിരെ വൻ വിജയം കുറിച്ച് അഫ്‌ഗാനിസ്ഥാൻ. 160 റൺസ് ലക്ഷ്യമിട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡിനെ നൂറ് റൺസ് പോലും തികച്ചെടുക്കാൻ അനുവദിക്കാതെയാണ് അഫ്‌ഗാൻ ബൗളർമാർ എറിഞ്ഞിട്ടത്. 15.2 ഓവറിൽ 75 റൺസിൽ ന്യൂസിലൻഡ് ഇന്നിംഗ്‌സ് അവസാനിച്ചു. 84 റൺസ് അട്ടിമറി വിജയം അഫ്‌ഗാൻ കൈവരിക്കുകയും ചെയ്‌തു.

ടോസ് നേടിയ ന്യൂസിലാൻഡ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 20 ഓവറിൽ 160 റൺസെടുത്ത ശേഷമായിരുന്നു അഫ്‌ഗാൻ ബാറ്റിംഗ് അവസാനിപ്പിച്ചത് . റഹ്‌മാനുള്ള ഗുർബാസും ഇബ്രാഹിം സർദാനും മികച്ച തുടക്കമായിരുന്നു അഫ്‌ഗാന് നൽകിയത്. തുടർന്ന് വന്ന അസ്‌മത്തുള്ളയും 22 റൺസെടുത്ത് അഫ്‌ഗാന് വേണ്ടി മികച്ച സ്‌കോർ കെട്ടിപ്പടുത്തു.

നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്‌ടത്തിൽ അഫ്‌ഗാൻ 159 റൺസ് നേടി. 56 പന്തിൽ 80 റൺസ് നേടിയ റഹ്‌മാനുള്ളയും 41 പന്തിൽ 42 റൺസ് നേടിയ ഇബ്രാഹിം സദ്രാനും 13 പന്തിൽ 22 റൺസ് നേടിയ അസ്‌മത്തുള്ളയും അഫ്‌ഗാന് വേണ്ടി മോശമല്ലാത്ത സ്‌കോർ കെട്ടിപ്പടുത്തു.

മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാൻഡിന് തുടക്കം തന്നെ പാളി. സ്‌കോർ ബോർഡിൽ അക്കം തെളിയും മുമ്പേ ഫിൻ അലനെ ഫസൽ ഹഖ് ഫറൂഖി പവലിയനിലേക്ക് പറഞ്ഞയച്ചു. ആദ്യ പന്തിലാണ് ഫിൻ അലൻ പുറത്തായത്. ഡെവൺ കോൺവേ (എട്ട് ), നായകന്‍ കെയ്ൻ വില്യംസണ്‍ ( ഒമ്പത് ), ഡാരില്‍ മിച്ചൽ ( അഞ്ച് ), മാർക്ക് ചാപ്‌മാൻ (നാല് ), മിച്ചൽ ബ്രെയ്സ്വെൽ (0), മിച്ചൽ സാൻറ്റ്നർ (നാല് ) ലോക്കി ഫെർഗൂസൻ (രണ്ട് ) എന്നിങ്ങനെയാണ് റൺസ്. ന്യൂസിലാൻഡ് നിരയിൽ രണ്ടക്കം തികച്ചത് ഗ്ലെൻ ഫിലിപ്സും (18 റൺസ്) മാറ്റ് ഹെൻറിയും (12) മാത്രമാണ്.

അഫ്‌ഗാൻ നിരയിൽ ഫസൽ ഹഖ് ഫറൂഖിയും റാഷിദ് ഖാനും നാല് വിക്കറ്റുകൾ വീതം വീഴ്‌ത്തി. മുഹമ്മദ് നബി രണ്ട് വിക്കറ്റ് വീഴ്‌ത്തി.