earphones

മൊബെെൽ ഫോൺ പോലെതന്നെ ദെെനംദിന ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ് ഹെഡ് സെറ്റുകൾ. ഫോൺ വിളിക്കുന്നതിന്, പാട്ടുകൾ കേൾക്കാൻ, സിനിമ - സീരീസ് എന്നിവ കാണാൻ, ഗെയിം കളിക്കാൻ എന്നിവയ്ക്കാണ് പ്രധാനമായും ഹെഡ് സെറ്റുകൾ ഉപയോഗിക്കുന്നത്. കുട്ടികൾ മുതൽ മുതിർന്നവർ വരെ ഇത് ഉപയോഗിക്കാറുണ്ട്. വയറുകളുള്ള ഹെഡ് സെറ്റ്, ബ്ലൂടൂത്ത് ഹെഡ് സെറ്റ്, ഇയർ ബഡ് തുടങ്ങിയ ഇപ്പോൾ സാധാരണക്കാർക്ക് പോലും സുപരിചിതമാണ്.

മണിക്കൂറുകളോളം ഇവ നമ്മൾ ചെവിയിൽ തിരുകി വച്ച് ഉയർന്ന ശബ്ദത്തിലായിരിക്കും നാം കേൾക്കുക. എന്നാൽ ഹെഡ് സെറ്റ് വയ്ക്കുമ്പോൾ 60-60 നിയമം ഉറപ്പായും പാലിച്ചിരിക്കണം. എന്താണ് 60-60 നിയമം എന്ന് അല്ലേ? ഉയർന്ന ശബ്ദത്തിൽ ഹെഡ് സെറ്റിൽ ചെവിയിൽ വയ്ക്കാൻ പാടില്ല. എപ്പോഴും ഹെഡ് സെറ്റിന്റെ ശബ്ദം 60 ശതമാനമായോ അതിൽ കുറവായോ വയ്ക്കുക. കൂടാതെ 60 മിനിട്ടിൽ കൂടുതൽ സമയം തുടർച്ചയായി ചെവിയിൽ ഹെഡ് സെറ്റ് വയ്ക്കാൻ പാടില്ല. തുർച്ചയായി ശബ്ദം കേൾക്കുന്നത് വളരെ ദോഷമാണ്.

പതിവായി ഹെഡ് സെറ്റ് ഉപയോഗിക്കുന്നത് ചെവിയിൽ അണുബാധ ഉണ്ടാകുന്നു. നിരന്തരമായ ഹെഡ് സെറ്റ് ഉപയോഗം ചെവിയിൽ ഈർപ്പവും ബാക്ടീരിയയും നിലനിർത്തുകയും ഇത് അണുബാധയ്ക്ക് കാരണമാവുകയും ചെയ്യുന്നു. കൂടാതെ ഒരാൾ ഉപയോഗിച്ച ഹെഡ് സെറ്റ് മറ്റുള്ളവരുമായി പങ്കിടുന്നതും കാര്യമായ അണുബാധയ്ക്കും കേൾവിക്കുറവിനും കാരണമാകും.