sa

ന്യൂ​യോ​ർ​ക്ക്:​ ​ഗ്രൂ​പ്പ് ​ഡി​യിൽ ഇന്നലെ നടന്ന മത്സരത്തിൽ നെതർലൻഡ്‌സിനെതിരെ പതറിയെങ്കിലും വീഴാതെ 4 വിക്കറ്റിന്റെ ജയം നേടി ദക്ഷിണാഫ്രിക്ക. ആ​ദ്യം​ ​ബാ​റ്റ് ​ചെ​യ്ത​ ​നെ​ത​ർ​ല​ൻ​ഡ്‌സ് 20​ ​ഓ​വ​റി​ൽ​ 9​ ​വി​ക്ക​റ്റ് ​ന​ഷ്ട​ത്തി​ൽ​ 103​ ​റ​ൺ​സെ​ടു​ത്തു. മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്ക തുടക്കത്തിൽ 12/4 എന്ന നിലയിൽ പതറിയെങ്കിലും അർദ്ധ സെഞ്ച്വറിയുമായി പുറത്താകാതെ നിന്ന ഡേവിഡ് മില്ലറുടേയും (പുറത്താകാതെ 51 പന്തിൽ 59), ട്രിസ്റ്റൻ സ്റ്റബ്‌സിന്റെയും (33) ബാറ്റിംഗിന്റെ പിൻബലത്തിൽ 7 പന്ത് ബാക്കി നിൽക്കെ 6 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തി (106/6). നെതർലൻഡ്സിനായി വിവിയൻ കിംഗ്‌മയും ലോഗൻ വാന ബീക്കും
വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ നെർതർലൻഡ്സിനെ ചെറിയ സ്കോറിൽ ഒതുക്കാൻ നേതൃത്വം നൽകിയത് 4​ ​വി​ക്ക​റ്റ് ​നേ​ടി​യ​ ​ബാ​ർ​റ്റ്മാ​നാ​ണ്.