
ദിവസവും കൗതുകമുണർത്തുന്ന നിരവധി വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. അത്തരത്തിൽ ബീഹാറിൽ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. കാറും ബെെക്കും ബസുമെല്ലാം ജനങ്ങൾ കെെകൊണ്ട് തള്ളുന്നത് നാം കണ്ടിട്ടുണ്ട്. എന്നാൽ ഒരു ട്രെയിൻ തള്ളുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ? അത്തരം ഒരു വീഡിയോയാണ് ബീഹാറിൽ നിന്ന് പുറത്തുവന്നിരിക്കുന്നത്.
നിരവധിപേർ ട്രെയിനിന്റെ കോച്ചുകൾ തള്ളുന്നതാണ് വീഡിയോയിൽ ഉള്ളത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ബീഹാറിലെ ലഖിസരായിലെ കിയൂൾ ജംഗ്ഷനിനിലാണ് സംഭവമെന്നാണ് വിവരം. അതുൽ സിംഗ് ഷാനുവെന്ന ഉപയോക്താവാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 'ബീഹാർ ഈസ് നോട്ട് ഫോർ ബിഗിനേഴ്‌സ്' എന്ന അടിക്കുറിപ്പും വീഡിയോയ്ക്ക് നൽകിയിട്ടുണ്ട്.
തിരക്കുള്ള സമയത്താണ് പ്ലാറ്റ്‌ഫോമിൽ നിൽക്കുന്നവർ ട്രെയിൻ തള്ളുന്നത്. എന്നാൽ എന്തിനാണ് ഇങ്ങനെ ചെയ്യാന്നതെന്ന് വ്യക്തമല്ല. ട്രെയിൻ തള്ളുന്ന ദൃശ്യങ്ങൾ പ്ലാറ്റ്‌ഫോമിൽ നിൽക്കുന്നവർ പകർത്തുന്നതും കാണാം. വീഡിയോ വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വെെറലാകുന്നുണ്ട്. നിരവധി കമന്റും ലഭിക്കുന്നുണ്ട്.
Bihar is Not For Beginners :::-
— Atul Singh Shanu 🔥 (@Mafiya_Singh11) June 8, 2024
At Kiul Jn station, passengers pushed the train and made it run on the tracks 😂🔥 pic.twitter.com/BMDdsEFubE
ഇതിന് മുൻപും ഇത്തരത്തിൽ ട്രെയിൻ തള്ളിമാറ്റുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലായിരുന്നു. ഉത്തർപ്രദേശിലെ അമേഠിയിൽ നിന്നുള്ളതായിരുന്നു ആ ദൃശ്യങ്ങൾ. ഏതാനും റെയിൽവേ ജീവനക്കാർ ചേർന്ന് ട്രെയിൻ കോച്ച് തള്ളി നീക്കുന്നതാണ് വീഡിയോയിൽ ഉണ്ടായിരുന്നത്.
നിഹാൽഗഡ് റെയിൽവേ സ്റ്റേഷന് സമീപമുള്ള പ്രധാന ട്രാക്കിൽ ഡിപിസി കോച്ച് (പരിശോധനയ്ക്കായി റെയിൽവേ ഉദ്യോഗസ്ഥർ ഉപയോഗിക്കുന്ന ട്രെയിൻ) തകരാറിലായിരുന്നു. ഇതിനെയാണ് ജീവനക്കാർ തള്ളി നീക്കാൻ ശ്രമിച്ചത്. സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന ആരോ ആണ് വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.