
വളരെ വ്യത്യസ്തമായ ആഹാരരീതികളാണ് ഓരോ രാജ്യത്തും ഉള്ളത്. ഇന്ത്യയിലെ പല ആഹാര സാധനങ്ങളും വിദേശ രാജ്യങ്ങളിൽ വളരെ ജനപ്രീതി നേടിയവയാണ്. വിവിധ രാജ്യങ്ങളിൽ ഇന്ത്യ ഭക്ഷണശാലകൾ വരെ ഉണ്ട്. എന്നാൽ ഇന്ത്യയിൽ വളരെ പ്രചാരത്തിലുള്ള ഭക്ഷണങ്ങൾ ചില രാജ്യങ്ങൾ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് നിങ്ങൾ അറിയാമോ? അവ എന്തെല്ലാമാണെന്ന് നോക്കാം.
സമോസ
ഇന്ത്യയിൽ പൊതുവെ കാണപ്പെടുന്ന ഒരു പലഹാരമാണ് സമോസ. ഏഷ്യയിലെ മിക്ക രാജ്യങ്ങളിലും ഇത് ലഭ്യമാണ്. ഓരോ സ്ഥലത്തിനനുസരിച്ച് ഇതിന്റെ രുചിയും ഘടകങ്ങളും വ്യത്യസ്തമായിരിക്കും. പലരും ചായയുടെ ഒപ്പമാണിത് കഴിക്കുന്നത്. ത്രികോണ ആകൃതിയിൽ കാണപ്പെടുന്നത്. ചിക്കൻ സമോസ, ബീഫ് സമോസ, വെജിറ്റബിൾ സമോസ എന്നിവ ലഭ്യമാണ്. എന്നാൽ 2011 മുതൽ സൊമാലിയിൽ ഇതിന് നിരോധനം ഏർപ്പെടുത്തി. ത്രികോണാകൃതിയിലുള്ള രൂപം ഒരു ക്രിസ്ത്യൻ ചിഹ്നത്തോട് സാമ്യമുള്ളതായി കിംവദന്തികൾ പ്രചരിച്ചിരുന്നു. ഇതാണ് നിരോധനത്തിന് കാരണം.
കബാബ്
ഇന്ത്യയിൽ വളരെ പ്രചാരത്തിലുള്ള ഭക്ഷണമാണ് കബാബ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ജനങ്ങൾ പ്രിയപ്പെട്ട ഒന്നാണിത്. 2017ൽ വെനീസ് കബാബ് ഷോപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു.
ച്യവനപ്രാശം
ഇന്ത്യയിലെ ഒരു ആയുർവേദ ഔഷധമാണ് ച്യവനപ്രാശം. ആരോഗ്യം മെച്ചപ്പെടുന്നതിനാണ് കൂടുതലായും ഇത് കഴിക്കുന്നത്. ഇതിൽ ഉയർന്ന ലെഡിന്റെയും മെർക്കുറിയുടെയും അളവ് ഉള്ളതിനാൽ ച്യവനപ്രാശം കാനഡ നിരോധിച്ചിട്ടുണ്ട്. എന്നാൽ 2010ൽ കാനഡ നിരോധനം നീക്കി.
നെയ്യ്
ലോകത്തിൽ തന്നെ വളരെ പ്രചാരത്തിലുള്ള ഭക്ഷണ പദാർത്ഥമാണ് നെയ്യ്. വെണ്ണയിൽ നിന്നാണ് ഇത് ഉൽപാദിപ്പിക്കുന്നത്. യുഎസിൽ നെയ്യ് നിരോധിച്ചിട്ടില്ലെങ്കിലും നെയ്യിന് ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.