
ബ്ലോക് ബസ്റ്റർ ചിത്രമായ ഭീഷ്മപർവ്വത്തിനു ശേഷം അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ബോഗയ്ൻവില്ല' എന്നു പേരിട്ടു. ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ജ്യോതിർമയി, ഷറഫുദീൻ, വീണ നന്ദകുമാർ, സ്രിന്ദ തുടങ്ങിയവരാണ് പ്രധാനവേഷങ്ങളിൽ എത്തുന്നത്.കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ക്യാരക്ടർ പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.
അമൽ നീരദ് പ്രൊഡക്ഷൻസിന്റെയും ഉദയ പിക് ചേഴ്സിന്റെയും ബാനറിൽ ജ്യോതിർമയിയും കുഞ്ചാക്കോ ബോബനും ചേർന്നാണ് നിർമ്മാണം. യുവ നോവലിസ്റ്റ് ലാജോ ജോസും അമൽ നീരദും ചേർന്ന് തിരക്കഥ ഒരുക്കുന്ന ബോഗയ്ൻവില്ലയുടെ ഛായാഗ്രഹണം ആനന്ദ് സി ചന്ദ്രനും സംഗീതം സുഷിന്‍ ശ്യാമുമാണ് . വിവേക് ഹർഷനാണ് എഡിറ്റർ.
പ്രൊഡക്ഷൻ ഡിസൈൻ: ജോസഫ് നെല്ലിക്കൽ, സൗണ്ട് ഡിസൈൻ: തപസ് നായക്, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റോണക്സ് സേവ്യർ, അഡീഷണൽ ഡയലോഗ്: ആ
ർജെ മുരുകൻ, ഗാനരചന: റഫീഖ് അഹമ്മദ്, സംഘട്ടനം: സുപ്രീം സുന്ദർ ആൻഡ് മഹേഷ് മാത്യു, പി. ആർ.ഒ: ആതിര ദിൽജിത്ത്.