mamitha-baiju

സൂപ്പർ ശരണ്യ, പ്രേമലു തുടങ്ങിയ മലയാള ചിത്രങ്ങളിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ നടിയാണ് മമിത ബെെജു. ഒൻപതാം ക്ളാസിൽ പഠിക്കുമ്പോൾ 'സർവോപരി പാലക്കാരൻ' എന്ന ചിത്രത്തിലൂടെയാണ് മമിത ബൈജു വെള്ളിത്തിരയിൽ എത്തുന്നത്. ഓപ്പറേഷൻ ജാവയിലെ അൽഫോൻസ എന്ന കഥാപാത്രമാണ് മമിതയെ കൂടുതൽ ശ്രദ്ധേയയാക്കിയത്. ഡാകിനി, വരത്തൻ, ഹണി ബീ 2, വികൃതി, കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് തുടങ്ങിയവയാണ് മറ്റ് ശ്രദ്ധേയ ചിത്രങ്ങൾ.

ഇപ്പോഴിതാ മഴക്കാലത്തെ താരത്തിന്റെ യാത്രയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. മേഘാലയയിലെ ഡാവ്‌കിയിലൂടെയും പ്രശസ്തമായ വേരുപാലത്തിലുമെല്ലാമാണ് മമിതയുടെ സഞ്ചാരം. കോരിച്ചെരിയുന്ന മഴയിൽ തൂക്കുപാലത്തിലും വെള്ളച്ചാട്ടത്തിലും അരുവികളിലുമൊക്കെയായി മേഘാലയ യാത്ര ആഘോഷിക്കുന്ന മമിതയെയും സംഘത്തെയും പുറത്തുവന്ന വീഡിയോയിൽ കാണാം. മലകയറ്റവും കാട്ടിലുടെയുള്ള നടത്തവും ബാംബൂ ട്രെക്കുമെല്ലാം ഉൾപ്പെടുന്നതായിരുന്നു മമിതയുടെ യാത്ര. 'ബാക്ക്പാക്ക് സ്റ്റോറികൾ' എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് മമിതയുടെയും സംഘത്തിന്റെയും യാത്ര വീഡിയോകളും ഫോട്ടോയും പങ്കുവച്ചിരിക്കുന്നത്.

View this post on Instagram

A post shared by Backpackstoriess (@backpack__storiess)

മൺസൂൺ യാത്രക്കൾക്കായി ഇന്ത്യയിലെ മികച്ച ഡെസ്റ്റിനേഷനാണ് മേഘങ്ങളുടെ നാട് എന്നറിയപ്പെടുന്ന മേഘാലയ. അധികം സഞ്ചാരികൾ എത്താറില്ലാത്തതിനാൽ സ്വാഭാവിക നഷ്ടപ്പെടാത്ത മനോഹരമായ പ്രകൃതിയാണ് മേഘാലയിലുള്ളത്. നേരത്തെ സിനിമതാരം പ്രണവ് മോഹൻലാലും മോഘാലയയിലുടനീളം സഞ്ചരിക്കുന്നതിന്റെ വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്.

View this post on Instagram

A post shared by Backpackstoriess (@backpack__storiess)