
മുംബയ്: മുംബയ് വിമാനത്താവളത്തിൽ ഒരു വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനിടെ മറ്റൊരു വിമാനം അതേ റൺവേയിൽ ലാൻഡ് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. എയർ ഇന്ത്യാ വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനിടയ്ക്കാണ് ഇൻഡിഗോ വിമാനം ലാൻഡ് ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം, തലനാരിഴയ്ക്കാണ് വലിയ അപകടം ഒഴിവായത്. സംഭവത്തിൽ എയർ ട്രാഫിക് കൺട്രോൾ ഉദ്യോഗസ്ഥനെ പുറത്താക്കിയതായാണ് വിവരം. ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Such a scary view.. This would have been a disaster. #Airindia #Indigo
— Ankita (Modi Ka Parivar) (@Cric_gal) June 9, 2024
An inbound IndiGo flight landing on Runway while an Air India flight was taking off.
DGCA has de-rostered the ATC staff involved in the incident at Mumbai Airport pic.twitter.com/FHxoUxTIL2
തിരുവനന്തപുരത്തേക്കുള്ള എയർഇന്ത്യ വിമാനം പറന്നുയരാൻ തുടങ്ങുമ്പോഴേക്കും ഇൻഡോറിൽ നിന്ന് മുംബയിലേക്ക് വന്ന ഇൻഡിഗോ വിമാനം ലാൻഡ് ചെയ്യുകയായിരുന്നു.പുറത്തുവന്ന വീഡിയോയിൽ രണ്ട് വിമാനങ്ങളും ഒരേ റൺവേയിലുളള ദൃശ്യങ്ങളുണ്ട്. അതേസമയം, എയർ ട്രാഫിക് കൺട്രോൾ ഉദ്യോഗസ്ഥന്റെ നിർദ്ദേശം കൃത്യമായി പാലിക്കുകയായിരുന്നുവെന്ന് എയർഇന്ത്യയും ഇൻഡിഗോയും പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.