smriti-irani

ന്യൂഡൽഹി: നരേന്ദ്രമോദിയുടെ മൂന്നാം മന്ത്രിസഭ ഇന്ന് അധികാരത്തിലേറുമ്പോൾ കഴിഞ്ഞ മന്ത്രിസഭയിലെ പല പ്രമുഖരും പിന്തള്ളപ്പെട്ടു. ബിജെപി നേതാക്കളും മുൻ കേന്ദ്രമന്ത്രിമാരുമായിരുന്ന സ്‌മൃതി ഇറാനി, അനുരാഗ് ഠാക്കൂർ, നാരായൺ റാനെ, രാജീവ് ചന്ദ്രശേഖർ എന്നിവർക്ക് അവസരം ലഭിച്ചില്ല.

ഉത്തർപ്രദേശിലെ അമേഠിയിൽ മത്സരിച്ച സ്‌മൃതി ഇറാനി കോൺഗ്രസിന്റെ കിഷോരി ലാൽ ശർമ്മയോട് 1.6 ലക്ഷം വോട്ടിനാണ് പരാജയപ്പെട്ടത്. രണ്ടാം മോദി സർക്കാരിലെ വനിതാ ശിശുവികസന വകുപ്പ് മന്ത്രിയായിരുന്നു ഇറാനി. ഹിമാചൽ പ്രദേശിലെ ഹാമിർപൂരിൽ നിന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചെങ്കിലും മൂന്നാം മോദി സർക്കാരിൽ അനുരാഗ് ഠാക്കൂറിന് അവസരം ലഭിച്ചില്ലെന്നാണ് വിവരം. കായിക, വാർത്താവിനിമയ മന്ത്രിയായി കഴിഞ്ഞ മന്ത്രിസഭയിലുണ്ടായിരുന്നയാളാണ് ഠാക്കൂർ. മഹാരാഷ്ട്രയിലെ രത്‌നഗിരി- സിന്ധുദുർഗിൽ നിന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച നാരായൺ റാനെയും ഇത്തവണ മോദി സർക്കാരിലില്ല. കഴിഞ്ഞ കേന്ദ്രമന്ത്രിസഭയിലെ സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ മന്ത്രിയായിരുന്നു നാരായൺ. കഴിഞ്ഞ മന്ത്രിസഭയിലെ ഐടി വകുപ്പ് മന്ത്രിയായിരുന്ന രാജീവ് ചന്ദ്രശേഖറും ഇത്തവണ മന്ത്രിസഭയിലില്ല.

അമിത് ഷാ, രാജ്‌നാഥ് സിംഗ്, നി‌ർമല സീതാരാമൻ, എസ് ജയ്‌ശങ്കർ, നിതിൻ ഗഡ്‌കരി, മൻസുഖ് മാണ്ഡവ്യ, അശ്വിനി വൈഷ്‌ണവ്, കിരൺ റിജിജു തുടങ്ങിയവരാണ് രണ്ടാം മന്ത്രിസഭയിൽ നിന്ന് മൂന്നാം മോദി സർക്കാരിലെത്തുന്ന പ്രമുഖർ. രാഷ്‌ട്രപതി ഭവൻ അങ്കണത്തിൽ വൈകിട്ട് 7.15ന് രാഷ്‌ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുക്കും. കേരളത്തിൽ നിന്ന് രണ്ടുപേർ മൂന്നാം മോദി മന്ത്രിസഭയിലുണ്ട്. തൃശൂരിൽ നിന്ന് വിജയിച്ച സുരേഷ് ഗോപിക്ക് പുറമെ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജോർജ് കുര്യനും കേന്ദ്രമന്ത്രിയാകും.

ബിജെപി പട്ടികയിലെ 36 പേർ

രാജ്‌നാഥ് സിംഗ്

നിതിൻ ഗഡ്‌കരി

അമിത് ഷാ

നിർമല സീതാരാമൻ

അശ്വിനി വൈഷ്‌ണവ്

പീയുഷ് ഗോയൽ

മൻസുഖ് മാണ്ഡവ്യ

അർജുൻ മേഖ്‌വാൾ

ശിവ്‌രാജ് സിംഗ് ചൗഹാൻ

സുരേഷ് ഗോപി

ജോ‌ർജ് കുര്യൻ

മനോഹർ ഖട്ടർ

സർവാനന്ദ സോനോവാൾ

കിരൺ റിജിജു

റാവു ഇന്ദർജീത്

കമൽജീത് ഷെറാവത്ത്

രക്ഷ ഖാദ്‌സെ

ജി കിഷൻ റെഡ്ഡി

ഹർദീപ് പുരി

ഗിരിരാജ് സിംഗ്

നിത്യാനന്ദ റായ്

ബണ്ടി സഞ്ജയ് കുമാർ

പങ്കജ് ചൗധരി

ബിഎൽ വർമ

അന്നപൂർണ ദേവി

രവ്‌‌നീത് സിംഗ് ബിട്ടു

ശോഭ കരന്തലജെ

ഹർഷ് മൽഹോത്ര

ജിതിൻ പ്രസാദ

ഭഗീരത് ചൗധരി

സി ആർ പാട്ടീൽ

അജയ് തംത

ധർമേന്ദ്ര പ്രധാൻ

ഗജേന്ദ്ര സിംഗ് ഷെഖാവത്ത്

ജ്യോതിരാദിത്യ സിന്ധ്യ

സഖ്യകക്ഷി മന്ത്രിമാർ

റാംമോഹൻ നായിഡു

ചന്ദ്രശേഖർ പെമ്മസാനി

ലല്ലൻ സിംഗ്

രാംനാഥ് താക്കൂർ

ജയന്ത് ചൗധരി

ചിരാഗ് പാസ്വാൻ

എച്ച് ഡി കുമാരസ്വാമി

പ്രതാപ് റാവു ജാഥവ്

ജിതിൻ റാം മാഞ്ചി

ചന്ദ്രപ്രകാശ് ചൗധരി

രാംദാസ് അത്താവലെ അനുപ്രിയ പട്ടേൽ