
തിരുവനന്തപുരം: രാജ്യത്ത് നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ മൂന്നാമതും എന്‍ഡിഎ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പ് ഞെട്ടിക്കുന്ന കുറിപ്പുമായി രാജീവ് ചന്ദ്രശേഖര്‍. 18 വര്‍ഷത്തെ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്ന കുറിപ്പാണ് അദ്ദേഹം സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ചത്. എന്നാല്‍ സംഭവം വാര്‍ത്താ പ്രാധാന്യം നേടുമെന്നും വിവാദമാകുമെന്നും കണ്ടതോടെ അദ്ദേഹം പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു. പിന്നാലെ തന്റെ ടീമിലെ പരിചയ കുറവുള്ള ഇന്റേണിന് സംഭവിച്ച പിഴവാണ് പോസ്റ്റിന് പിന്നിലെ തെറ്റിദ്ധാരണയെന്ന് അദ്ദേഹം വീണ്ടും ട്വീറ്റ് ചെയ്തു.
Today marks the end of my 18 years long stint as a MP and my 3 years as Minister of State in the Council of Ministers under Hon'ble Prime Minister Narendra Modi Ji.
— Rajeev Chandrasekhar 🇮🇳 (@RajeevRC_X) June 9, 2024
A tweet - tweeted by a new young intern in my team - thanking everyone for their inspiration and support during…
തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ശശി തരൂരിനോട് 16,077 വോട്ടുകള്‍ക്ക് അദ്ദേഹം പരാജയപ്പെട്ടിരുന്നു. ശക്തമായ മത്സരത്തില്‍ തരൂരിനെ അക്ഷരാര്‍ത്ഥത്തില്‍ വിറപ്പിച്ച ശേഷമാണ് രാജീവ് ചന്ദ്രശേഖര്‍ പരാജയം സമ്മതിച്ചത്. രണ്ടാം മോദി സര്‍ക്കാരില്‍ ഐടി വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള മന്ത്രിയായിരുന്നു അദ്ദേഹം. ഇത്തവണ തോറ്റെങ്കിലും തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ രാജീവ് ചന്ദ്രശേഖര്‍ തയ്യാറെടുക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് അദ്ദേഹത്തിന്റെ പോസ്റ്റ് പ്രചരിച്ചത്.
സമൂഹമാദ്ധ്യമങ്ങളില്‍ രാജീവ് ചന്ദ്രശേഖര്‍ പങ്കുവെച്ച കുറിപ്പ്
''എന്റെ 18 വര്‍ഷത്തെ പൊതുസേവനത്തിനു ഇന്ന് തിരശീല വീഴുന്നു. 3 വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ സര്‍ക്കാരില്‍ ജനങ്ങളെ സേവിക്കാനുള്ള അവസരം ലഭിച്ചു. ഒരു തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ എന്റെ 18 വര്‍ഷത്തെ പൊതുസേവനം അവസാനിപ്പിക്കാന്‍ ഞാന്‍ തീര്‍ച്ചയായും ഉദ്ദേശിച്ചിരുന്നില്ല, പക്ഷേ അത് അങ്ങനെയാണ്. ഞാന്‍ കണ്ടുമുട്ടിയ എല്ലാവര്‍ക്കും, എന്നെ പിന്തുണച്ച എല്ലാവര്‍ക്കും, പ്രത്യേകിച്ച് എന്നെ പ്രചോദിപ്പിക്കുകയും ഊര്‍ജസ്വലനാക്കുകയും ചെയ്ത എല്ലാ പ്രവര്‍ത്തകര്‍ക്കും നേതാക്കന്മാര്‍ക്കും എന്റെ അഗാധമായ നന്ദി.
''കഴിഞ്ഞ 3 വര്‍ഷം സര്‍ക്കാരില്‍ എന്നോടൊപ്പം പ്രവര്‍ത്തിച്ച എന്റെ സഹപ്രവര്‍ത്തകര്‍ക്കും നന്ദി. ഒരു ഭാരതീയ ജനതാ പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയില്‍, ഞാന്‍ തുടര്‍ന്നും പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുകയും പിന്തുണ നല്‍കുകയും ചെയ്യും.''

അതേസമയം രാജീവ് ചന്ദ്രശേഖറിന്റെ പോസ്റ്റിന് പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ രംഗത്ത് വന്നു. ''കേന്ദ്രമന്ത്രിയായിരുന്ന താങ്കളുമായി നിരവധി കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത വ്യക്തി എന്ന നിലയില്‍ താങ്കള്‍ക്ക് ഈ രാജ്യത്തിന് പൊതുപ്രവര്‍ത്തനത്തിലൂടെ ഇനിയും സംഭാവനകള്‍ നല്‍കാന്‍ കഴിയും എന്ന് ഞാന്‍ വിശ്വസിക്കുന്നു. തിരഞ്ഞെടുപ്പിലെ ജയം പൊതുപ്രവര്‍ത്തനത്തിന്റെ ഒരു ഭാഗം മാത്രമാണെന്നും അക്കാര്യത്തിലും ഒരു അങ്കത്തിന് താങ്കള്‍ക്ക് ഇനിയും ബാല്യമുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നതെന്നും ശശി തരൂര്‍ എക്‌സില്‍ കുറിച്ചു.''
As someone who discussed various issues with you during your stint in government, I have no doubt that there is much more you can contribute to our country through public service, @RajeevRC_X. Elective office is only one path (and you are young enough to have another crack at… https://t.co/7WBE6AFgOB
— Shashi Tharoor (@ShashiTharoor) June 9, 2024