k

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൂന്നാം സർക്കാരിലും ബി.ജെ.പിയിലെ പ്രമുഖന്മാരുടെ വലിയൊരു നിരയെ നിലനിറുത്തി. പ്രധാനമന്ത്രി അദ്ധ്യക്ഷനായ കേന്ദ്രമന്ത്രിസഭയുടെ അഞ്ചംഗ സുരക്ഷാസമിതിയിലെ അംഗങ്ങൾക്ക് മാറ്റമുണ്ടാവില്ല. സൂപ്പർ ക്യാബിനറ്റ് എന്ന് പറയാവുന്ന ഈ സമിതിയിൽ മോദിക്ക് പുറമേ ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ധനമന്ത്രി നിർമ്മല സീതാരാമൻ എന്നിവരാണ് നിലവിലുണ്ടായിരുന്നത്. നാലുപേരും ഇന്നലെ സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്.

മോദിക്കുശേഷം രാജ്നാഥ് സിംഗും അമിത് ഷായും സത്യപ്രതിജ്ഞ ചെയ്‌തു. നാലാമതായി നിതിൻ ഗഢ്കരിയാണ് വന്നത്. സർബാനന്ദ് സോനോവാൾ, കിരൺ റിജിജു, ജിതേന്ദ്ര സിംഗ്, അർജുൻറാം മേഘ്‌വാൾ, പ്രൾഹാദ് ജോഷി, അശ്വിനി വൈഷ്ണവ്, പിയൂഷ് ഗോയൽ എന്നിവരെയും നിലനിറുത്തി. മദ്ധ്യപ്രദേശിൽ കോൺഗ്രസ് ഭരണം തകർത്ത് ഭരണം പിടിക്കാൻ സഹായിച്ചതിന് പ്രത്യുപകാരമായി രണ്ടാം മോദി മന്ത്രിസഭയിൽ ഉൾപ്പെടുത്തിയ ജ്യോതിരാദിത്യ സിന്ധ്യയെയും നിലനിറുത്തി. മദ്ധ്യപ്രദേശിൽ സിന്ധ്യയുടെ സ്വാധീനം വർദ്ധിപ്പിക്കുന്നതാണ് മോദി മന്ത്രിസഭയിലെ ഈ രണ്ടാം ഊഴം.

ഇത്തവണ പുതുതായി വന്ന പ്രമുഖരിൽ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദയും മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും ഹരിയാന മുൻ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറുമുണ്ട്.

അ​ജി​ത് ​പ​വാ​ർ​ ​പ​ക്ഷം​ ​നി​രാ​ശർ
സ​ത്യ​പ്ര​തി​ജ്ഞാ​ ​ച​ട​ങ്ങ്
ബ​ഹി​ഷ്ക​രി​ച്ചു

ന്യൂ​ഡ​ൽ​ഹി​:​ ​മൂ​ന്നാം​ ​മോ​ദി​ ​സ​ർ​ക്കാ​രി​ൽ​ ​ക്യാ​ബി​ന​റ്റ് ​പ​ദ​വി​ ​ല​ഭി​ക്കാ​ത്ത​തി​ൽ​ ​നി​രാ​ശ​ ​പ്ര​ക​ടി​പ്പി​ച്ച് ​എ​ൻ.​ഡി.​എ​ ​സ​ഖ്യ​ക​ക്ഷി​യാ​യ​ ​എ​ൻ.​സി.​പി​ ​അ​ജി​ത് ​പ​വാ​ർ​ ​വി​ഭാ​ഗം.
ക്യാ​ബി​ന​റ്റ് ​പ​ദ​വി​ ​ല​ഭി​ക്കി​ല്ലെ​ന്ന് ​ഉ​റ​പ്പാ​യ​തോ​ടെ​ ​മ​ന്ത്രി​സ​ഭ​യി​ലേ​ക്ക് ​ഇ​ല്ലെ​ന്നാ​ണ് ​എ​ൻ.​സി.​പി​യു​ടെ​ ​നി​ല​പാ​ട്.​ ​സ​ത്യ​പ്ര​തി​ജ്ഞ​ ​ച​ട​ങ്ങു​ക​ൾ​ ​അ​ട​ക്കം​ ​ബ​ഹി​ഷ്ക​രി​ച്ചു.​ ​എ​ൻ.​സി.​പി​ക്ക് ​സ്വ​ത​ന്ത്ര​ ​ചു​മ​ത​ല​യു​ള്ള​ ​സ​ഹ​മ​ന്ത്രി​ ​സ്ഥാ​നം​ ​വാ​ഗ്ദാ​നം​ ​ചെ​യ്തെ​ങ്കി​ലും​ ​ഇ​ത് ​ത​രം​താ​ഴ്ത്ത​ലാ​ണെ​ന്നാ​ണ്
പാ​ർ​ട്ടി​ ​നേ​താ​വ് ​പ്ര​ഫു​ൽ​ ​പ​ട്ടേ​ൽ​ ​പ്ര​തി​ക​രി​ച്ച​ത്.പ്ര​ഫു​ൽ​ ​പ​ട്ടേ​ലി​ന് ​കേ​ന്ദ്ര​മ​ന്ത്രി​ ​സ്ഥാ​നം​ ​ല​ഭി​ക്കു​മെ​ന്നാ​ണ് ​എ​ൻ.​സി.​പി​ ​പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ത്.​ ​എ​ന്നാ​ൽ​ ​പ്ര​ഫു​ലി​നെ​തി​രെ​ ​ക​ള്ള​പ്പ​ണം​ ​വെ​ളു​പ്പി​ക്ക​ൽ​ ​കേ​സ് ​നി​ല​നി​ക്കു​ന്ന​തി​നാ​ൽ​ ​പ​രി​ഗ​ണി​ക്കാ​ൻ​ ​മോ​ദി​ ​ത​യാ​റാ​യി​ല്ല.​ ​പാ​ർ​ട്ടി​യു​ടെ​ ​ഏ​ക​ ​എം.​പി​യും​ ​മ​ഹാ​രാ​ഷ്ട്ര​ ​അ​ദ്ധ്യ​ക്ഷ​നു​മാ​യ​ ​സു​നി​ൽ​ ​ത​ത്ക​ര​യെ​യും​ ​പ​രി​ഗ​ണി​ക്കാ​തെ​ ​വ​ന്ന​തോ​ടെ​യാ​ണ് ​പൊ​ട്ടി​ത്തെ​റി​ ​ഉ​യ​ർ​ന്ന​ത്.