
പ്രായഭേദമില്ലാതെ ഇപ്പോൾ എല്ലാവരെയും അലട്ടുന്ന പ്രശ്‌നമാണ് നര. ഇത് പരിഹരിക്കാൻ പല തരത്തിലുള്ള നാച്വറൽ വഴികളും മാർക്കറ്റിൽ ലഭിക്കുന്ന ഡൈകളും ഉപയോഗിക്കുന്നരാകും നിങ്ങൾ. എന്നാൽ, ഇതെല്ലാം പരീക്ഷിച്ചിട്ടും വളരെപ്പെട്ടെന്ന് നര വീണ്ടും വരുന്നു എന്ന പ്രശ്‌നമാണ് പലരെയും അലട്ടുന്നത്.
വെറും ഒറ്റത്തവണ ഉപയോഗത്തിലൂടെ മാസങ്ങളോളം മുടി കട്ടക്കറുപ്പാക്കാൻ കഴിയുന്ന ഒരു ഹെയർഡൈ പരിചയപ്പെടാം. ഇതിന് ആവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്നും എങ്ങനെയാണ് തയ്യാറാക്കേണ്ടതെന്നും നോക്കാം. ഇതേ രീതിയിൽ കൃത്യമായി ചെയ്‌താൽ മാത്രമേ ശരിയായ ഫലം ലഭിക്കുകയുള്ളു,
ആവശ്യമായ സാധനങ്ങൾ
വെള്ളം - ആവശ്യത്തിന്
തേയിലപ്പൊടി - 1 ടേബിൾസ്‌പൂൺ
കാപ്പിപ്പൊടി - 1 ടേബിൾസ്‌പൂൺ
കറ്റാർ വാഴ ജെൽ - 2 ടേബിൾസ്‌പൂൺ
കറിവേപ്പില - രണ്ട് തണ്ട്
ഹെന്ന പൗഡർ - 1 ടേബിൾസ്‌പൂൺ
നീലയമരിപ്പൊടി - 1 ടേബിൾസ്‌പൂൺ
തയ്യാറാക്കേണ്ട വിധം
ഒരു ഗ്ലാസ് വെള്ളത്തിൽ തേയിലപ്പൊടിയും കാപ്പിപ്പൊടിയും ചേർത്ത് അഞ്ച് മിനിട്ട് തിളപ്പിച്ചെടുക്കുക. ശേഷം ഇത് തണുക്കാനായി മാറ്റി വയ്‌ക്കുക. ഈ സമയംകൊണ്ട്, മിക്‌സിയുടെ ജാറിൽ കറ്റാർവാഴ ജെൽ, കറിവേപ്പില എന്നിവയിട്ട് വെള്ളം ചേർക്കാതെ നന്നായി അരച്ചെടുക്കുക. തരിയില്ലാതെ അരച്ചെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഈ മിശ്രിതം ഒരു ഇരുമ്പ് ചട്ടിയിലേക്ക് ഒഴിക്കണം. ഇതിലേക്ക് ഹെന്ന പൗഡർ ചേർത്ത് നന്നായി യോജിപ്പിച്ച് ഒരു രാത്രി മുഴുവൻ അടച്ച് വയ്‌ക്കുക. രാവിലെ നോക്കുമ്പോൾ നല്ല കറുത്ത നിറത്തിലുള്ള ഡൈ ലഭിക്കും.
ഉപയോഗിക്കേണ്ട വിധം
മുടി ഷാംപൂ ഉപയോഗിച്ച് വൃത്തിയാക്കിയ ശേഷം വേണം ഡൈ പുരട്ടാൻ. ഒന്നര മണിക്കൂർ ഉണങ്ങാൻ വച്ചശേഷം നേരത്തേ തയ്യാറാക്കി വച്ച തേയില, കാപ്പിപ്പൊടി വെള്ളം ഉപയോഗിച്ച് കഴുകി കളയാവുന്നതാണ്. ഷാംപൂ ഉപയോഗിക്കാൻ പാടുള്ളതല്ല. മുടി ഉണങ്ങിക്കഴിയുമ്പോൾ നീലയമരിപ്പൊടി ഇളം ചൂടുവെള്ളത്തിൽ യോജിപ്പിച്ച് മുടിയിൽ പുരട്ടി അര മണിക്കൂറിന് ശേഷം കഴുകി കളയുക. ഷാംപൂ മൂന്ന് ദിവസത്തിന് ശേഷം മാത്രം ഉപയോഗിക്കുക.