
ബ്യൂണസ് അയേഴ്സ്: കോപ്പ അമേരിക്കയ്ക്ക് മുന്നോടിയായുള്ള അന്താരാഷട്ര സൗഹൃദ മത്സരത്തിൽ അർജന്റീന ഏകപക്ഷീയമായ ഒരു ഗോളിന് ഇക്വഡോറിനെ കീഴടക്കി. 40-ാം മിനിട്ടിൽ സൂപ്പർ താരം എയ്ഞ്ചൽ ഡി മരിയയാണ് അർജന്റീനയുടെ വിജയ ഗോൾ നേടിയത്. ലൗട്ടാരൊ മാർട്ടിനസും ഹൂലിയൻ അൽവാരസുമായിരുന്നു അദ്യ പകുതിയിൽ അർജന്റീനയുടെ മുന്നേറ്റത്തിൽ . ഇതിഹാസ താരം ലയണൽ മെസി രണ്ടാം പകുതിയിൽ 56-ാം മിനിട്ടിലാണ് കളത്തിലിറങ്ങിയത്.മറ്റൊരു സൗഹൃദ പോരാട്ടത്തിൽ ഇറ്റലി 1-0ത്തിന് ബോസ്നിയ ആൻഡ് ഹർസെഗോവിനയെ തോൽപ്പിച്ചു. 38-ാം മിനിട്ടിൽ ഡേവിഡെ ഫ്രാറ്റസിയാണ് ഇറ്റലിയുടെ വിജയഗോൾ നേടിയത്. സ്ലൊവാക്യ മറുപടിയില്ലാത്ത 4 ഗോളുകൾക്ക് വേൽസിനെ കീഴടക്കി. കുക്ക,ബൊസെനിക്ക്,ബെനെസ് എന്നിവർ സ്സൊവാക്യയ്ക്കായി സ്കോർ ചെയ്തപ്പോൾ വേൽസ് പ്രതിരോധ താരം അംപഡുവിന്റെ വകയായി സെൽഫ് ഗോളും അവരുടെ അക്കൗണ്ടിൽഎത്തി.