modi

ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രിയായി മൂന്നാം തവണയും അധികാരത്തിലെത്തിയ നരേന്ദ്ര മോദി ഡൽഹിയിലെ സൗത്ത് ബ്ളോക്കിലെത്തി ചുമതലയേറ്റു. 72​ ​അം​ഗ​ ​മ​ന്ത്രി​സ​ഭ​യുമായി ഇന്നലെ രാ​ഷ്ട്ര​പ​തി​ ​ഭ​വ​നി​ൽ​ ​ന​ട​ന്ന​ ​പ്രൗ​ഢ​ഗം​ഭീ​ര​മാ​യ​ ​ച​ട​ങ്ങിലാണ് പ്രധാനമന്ത്രിയായി മോദി സത്യപ്രതിജ്ഞ ചെയ്തത്. ചുതലയേറ്റയുടൻ തന്നെ മോദി ആദ്യ ഫയലിൽ ഒപ്പുവയ്ക്കുകയും ചെയ്തു.

ക‌ർഷക ക്ഷേമ പദ്ധതിയായ 'പിഎം കിസാൻ നിധി'യുമായി ബന്ധപ്പെട്ട ഫയലിലാണ് മൂന്നാം ടേമിലെ ആദ്യദിനത്തിൽ മോദി ഒപ്പുവച്ചത്. പുതിയതായി അധികാരമേറ്റതിനുശേഷമുള്ള അടിയന്തര അജണ്ടയിൽ മന്ത്രിസഭാ യോഗവുമുണ്ട്. പാർലമെന്റ് സമ്മേളനം വിളിച്ചുചേർക്കാൻ പ്രസിഡന്റ് ദ്രൗപതി മുർമുവിനോട് മന്ത്രിസഭ ഔദ്യോഗികമായി അഭ്യർത്ഥിക്കുമെന്നാണ് വിവരം. യോഗത്തിൽ സർക്കാരിന്റെ കാഴ്‌ചപ്പാടുകളും വരാനിരിക്കുന്ന ടേമിലേക്കുള്ള മുൻഗണനകളും വിവരിച്ചുകൊണ്ട് ഇരുസഭകളെയും രാഷ്ട്രപതി അഭിസംബോധന ചെയ്യും. പ്രധാനമന്ത്രിയുടെ വസതിയായ ലോക് കല്യാൺ മാർഗിൽ ഇന്ന് വൈകിട്ട് പുതിയ മന്ത്രിസഭയുടെ ആദ്യ യോഗം ചേരുമെന്നാണ് സൂചന. മന്ത്രിതല വകുപ്പുകൾ ഇതിനുശേഷമായിരിക്കും വ്യക്തമാവുക.

ഇ​ന്ന​ലെ​ ​വൈ​കി​ട്ട് 7.15​ ​ന് ​രാ​ഷ്ട്ര​പ​തി​ ​ഭ​വ​നി​ൽ​ ​ന​ട​ന്ന​ ​പ്രൗ​ഢ​ഗം​ഭീ​ര​മാ​യ​ ​ച​ട​ങ്ങി​ൽ​ 72​ ​അം​ഗ​ ​മ​ന്ത്രി​സ​ഭ​യാ​ണ് ​ചു​മ​ത​ല​യേ​റ്റ​ത്.​ ​​ഒ.​ബി.​സി​-27,​ ​പ​ട്ടി​ക​ജാ​തി​-10,​ ​പ​ട്ടി​ക​ ​വ​ർ​ഗം​-5,​ ​ഏ​ഴു​ ​വ​നി​ത​ക​ൾ എന്നിങ്ങനെയാണ് ഘടന. 30​ ​ക്യാബി​ന​റ്റ് ​മ​ന്ത്രി​മാ​രി​ൽ​ 25​ ​പേ​ർ​ ​ബിജെപി​യി​ൽ​ ​നി​ന്നാണ്.​ സ​ഖ്യ​ക​ക്ഷി​ക​ളാ​യ​ ​ടി.​ഡി.​പി,​ ​ജെ.​ഡി.​യു,​ ​ജെ.​ഡി.​എ​സ്,​ ​എ​ൽ.​ജെ.​പി,​ ​എ​ച്ച്.​എ.​എം​ ​എന്നി​വയ്ക്കും പ്രാ​തി​നി​ദ്ധ്യ​മു​ണ്ട്.​ ​ടി.​ഡി.​പി,​ ​ജെ.​ഡി.​യു​ ​ക​ക്ഷി​ക​ൾ​ക്ക് ​ഒ​രു​ ​ക്യാ​ബി​ന​റ്റും​ ​സ​ഹ​മ​ന്ത്രി​ ​സ്ഥാ​ന​വും ​ആ​ർ.​എ​ൽ.​ഡി​ക്കും​ ​ശി​വ​സേ​ന​യ്ക്കും​ ​സ്വ​ത​ന്ത്ര​ ​ചു​മ​ത​ല​യു​ള്ള​ ​മ​ന്ത്രി​സ്ഥാ​നവും ലഭിച്ചു.​ ​ആ​ർ.​പി.​ഐ​യ്‌​ക്കും​ ​അ​പ്‌​നാ​ദ​ളി​നും​ ​സ​ഹ​മ​ന്ത്രി​സ്ഥാ​നം.​ ​കൂ​ടു​ത​ൽ​ ​മ​ന്ത്രി​മാ​ർ​ ​യു.​പി​യി​ൽ​ ​നി​ന്നാണ്.

പുതിയ മന്ത്രിസഭ യുവത്വവും അനുഭവപരിചയവും സംയോജിച്ചതാണെന്ന് സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ മോദി സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. 'ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിൽ ഒരു ഉപേക്ഷയും ഉണ്ടാവില്ല. 140 കോടി ഇന്ത്യക്കാരെ സേവിക്കാനും ഇന്ത്യയെ പുരോഗതിയെ പുതിയ ഉയരങ്ങളിലേയ്ക്ക് കൊണ്ടുപോകാനും മന്ത്രിമാരുടെ സമിതിയുമായി ചേർന്ന് പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു'-മോദി എക്‌സിൽ വ്യക്തമാക്കി.

राष्ट्रपति भवन के प्रांगण में आज शाम हुए समारोह में मैंने प्रधानमंत्री पद की शपथ ली। मैं और मंत्रिपरिषद के मेरे सहयोगी, 140 करोड़ देशवासियों की सेवा करने और देश को विकास की नई ऊंचाइयों पर ले जाने के लिए प्रतिबद्ध हैं। pic.twitter.com/TKNNomHf0r

— Narendra Modi (@narendramodi) June 9, 2024