
മലപ്പുറം: സുപ്രീം കോടതി അഭിഭാഷകനായ ഹാരിസ് ബീരാൻ മുസ്ലീം ലീഗിന്റെ രാജ്യസഭാ സ്ഥാനാർത്ഥിയാകും. പാർട്ടി ഒറ്റക്കെട്ടായാണ് തീരുമാനം എടുത്തതെന്ന് മുസ്ലീം ലീഗ് നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്ന് വൈകീട്ട് തന്നെ ഹാരിസ് ബീരാൻ നാമനിർദ്ദേശപത്രിക സമർപ്പിക്കുമെന്ന് പികെ കുഞ്ഞാലിക്കുട്ടി അറിയിച്ചു. കെഎംസിസി ഡൽഹി ഘടകം അദ്ധ്യക്ഷനാണ് ഹാരിസ് ബീരാൻ.