
ബിജു മേനോൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിഷ്ണു നാരായൺ സംവിധാനം ചെയ്യുന്ന ഫാമിലി ഫൺ ഡ്രാമ ചിത്രം നടന്ന സംഭവം ജൂൺ 21ന് തിയേറ്രറിൽ.ഒരു വില്ലയിൽ നടക്കുന്ന സംഭവങ്ങളുടെ രസകരമായ ആവിഷ്കാരമാണ് നടന്ന സംഭവം. ഉണ്ണി എന്ന കഥാപാത്രമായി ബിജു മേനോനും അജിത്ത് എന്ന കഥാപാത്രത്തെ സുരാജും അവതരിപ്പിക്കുന്നു.
ലിജോ മോൾ, ശ്രുതി രാമചന്ദ്രൻ, ജോണി ആന്റണി, സുധി കോപ്പ, ലാലു അലക്സ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.അനൂപ് കണ്ണൻ, രേണു .എ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിന് രാജേഷ് ഗോപിനാഥൻ തിരക്കഥ എഴുതുന്നു. മാനുവൽ ക്രൂസ് ഡാർവിനാണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസർ. ഛായാഗ്രഹണം മനേഷ് മാധവൻ. സംഗീതം അങ്കിത് മേനോൻ.