saaa

കാണ്ഠമണ്ഡു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ നേപ്പാളി സ്പന്നർ സന്ദീപ് ലമിച്ചനെയ്ക്ക് ട്വന്റി-20 ലോകകപ്പിൽ പങ്കെടുക്കാൻ അവസരം തെളിഞ്ഞു. ട്വന്റി-20ലോകകപ്പിൽ കളിക്കാൻ നേപ്പാളിന്റെ ദേശീയ ടീമിനൊപ്പം ചേരാൻ സന്ദീപ് ലമിച്ചനെ ഉടൻ വെസ്റ്റിൻഡീസിലേക്ക് യാത്ര തിരിക്കുമെന്ന് നേപ്പാൾ ക്രിക്കറ്റ് അസോസിയേഷൻ വ്യക്തമാക്കി.നേരത്തെ രണ്ട് തവണ യു.എസ് വിസ നിഷേധിച്ചതിനെത്തുടർന്ന് ലമിച്ചനെയ്ക്ക് യു.എസിൽ നടന്ന നേപ്പാളിന്റെ മത്സരങ്ങളിൽ പങ്കെടുക്കാനായിരുന്നില്ല. നേപ്പാൾ സർക്കാരും നേപ്പാൾ ക്രിക്കറ്റ് അസോസിയേഷനും പലതവണ ശ്രമിച്ചെങ്കിലും യു.എസ് അധികൃതർ അപേക്ഷ നിരസിക്കുകയായിരുന്നു.ലോകകപ്പിൽ നേപ്പാളിന് അവശേഷിക്കുന്ന മൂന്ന് മത്സരങ്ങളും വെസ്റ്റിൻഡീസിലാണ്.