110851038

ന്യൂയോർക്ക്: ട്വന്റി-20 ലോകകപ്പിലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരം നടന്ന ന്യൂയോർക്കിലെ നാസ്സൊ കൗണ്ടി സ്റ്റേഡിയത്തിന് മുകളിൽ ഇമ്രാൻ ഖാനെ മോചിപ്പിക്കണമെന്നെഴുതിയ പോസ്റ്ററുമായി വിമാനം. ഇതിന്റെ വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായി. ഇമ്രാന്റെ പാർട്ടിയായ തെഹരികെ ഇ-ഇൻസാഫും (പി.ടി.ഐ) സാമൂഹ്യ മാദ്ധ്യമങ്ങളിൽ ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. റിലീസ് ഇമ്രാൻ ഖാൻ എന്നെഴുതിയ ബാനറുമായാണ് വിമാനം പറക്കുന്നത്.

സൈഫര്‍ കേസില്‍ ഇമ്രാന്‍ ഖാനും മുന്‍ വിദേശകാര്യമന്ത്രി ഷാ മഹ്‌മൂദ് ഖുറൈഷിയ്ക്കും പാക് പ്രത്യേക കോടതിയാണ് പത്ത് വര്‍ഷം ജയില്‍ശിക്ഷ വിധിച്ചത്. പ്രധാന മന്ത്രിയായിരുന്ന കാലത്ത് 2022 ല്‍ മാര്‍ച്ചില്‍ യു.എസ് എംബസി അയച്ച രഹസ്യ നയതന്ത്ര കേബിള്‍ വെളിപ്പെടുത്തി ഔദ്യോഗികരഹസ്യ നിയമം ലംഘിച്ച കുറ്റത്തിനാണ്‌ ശിക്ഷ വിധിച്ചത്‌.