
മാഡ്രിഡ്: യൂറോപ്യൻ ചാമ്പ്യൻമാരായ റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ സൂപ്പർ താരം വിനീഷ്യസ് ജൂനിയറിനെതിരെ വംശീയാധിക്ഷേപം നടത്തിയ മൂന്ന് വലൻസിയ അരാധകർക്ക് എട്ട് മാസത്തെ തടവ് ശിക്ഷയും മൂന്ന് വർഷത്തേക്ക് ഫുട്ബാൾ മൈതാനങ്ങളിൽ വിലക്കും പ്രഖ്യാപിച്ച ് സ്പാനിഷ് കോടതി.
ഫുട്ബാൾ മൈതാമത്ത് ഒരു താരത്തിന് നേരെ വംശീയാധിക്ഷേപം നടത്തിയതിന് ആദ്യമായാണ് സ്പെയിനിൽ തടവ് ശിക്ഷ ലഭിക്കുന്നത്. 2023 മേയിൽ വലൻസിയയുടെ മൈതാനമായ മസ്റ്റല്ലാ സ്റ്റേഡിയത്തിൽ നടന്ന ലാലിഗ മത്സരത്തിനിടെയാണ് വിനീഷ്യസിന് നേരെ വംശീയാധിക്ഷേപം നടന്നത്.