
അശ്വതി: മാതാപിതാക്കളുടെ ആഗ്രഹങ്ങൾ സഫലീകരിക്കും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കാൻ കഴിയുന്ന തരത്തിൽ ഉദ്യോഗമാറ്റമുണ്ടാകും. പുതിയ ഗൃഹം വാങ്ങും. ഭാഗ്യദിനം ശനി.
ഭരണി: കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പുരസ്കാരങ്ങൾ ലഭിക്കും. അധികാരപരിധിയും ചുമതലകളും വർദ്ധിക്കും. സ്വന്തം ഉത്തരവാദിത്വങ്ങൾ മറ്റുള്ളവരെ ഏല്പിക്കരുത്. സുഹൃത്തിന്റെ നിർബന്ധത്താൽ വിദേശയാത്രയ്ക്ക് തയ്യാറാകും. ശുഭദിനം ബുധൻ.
കാർത്തിക: വിജ്ഞാനപ്രദമായ ചർച്ചകളിൽ പങ്കെടുക്കും. പ്രതിരോധ മേഖലയിൽ ഉദ്യോഗകയറ്റം ലഭിക്കും. പുതിയ കൂട്ടുകച്ചവടങ്ങളിൽ ഏർപ്പെടും. വൻകിട സംരംഭങ്ങൾക്കായി പണം മുടക്കും. ഭാഗ്യദിനം ഞായർ.
രോഹിണി: നാണ്യവിളകളിൽ നിന്ന് നേട്ടമുണ്ടാകും. വിദ്യാർത്ഥികൾ ഉന്നതവിജയം കരസ്ഥമാക്കും. വിദേശയാത്രകൾക്ക് ശ്രമിക്കുന്നവർക്ക് അനുകൂല സമയം. രാഷ്ട്രീയ പ്രവർത്തകർക്ക് പരാജയ ഭീതിയുണ്ടാകും. ഭാഗ്യദിനം വെള്ളി.
മകയിരം: കുടുംബത്തിൽ ഐശ്വര്യവും സമാധാനവുമുണ്ടാകും. കന്നുകാലികളിൽ നിന്ന് വരുമാനം വർദ്ധിക്കും. പുതിയ സംരംഭങ്ങൾ തുടങ്ങാൻ പറ്റിയ സമയം. ഐ.ടി മേഖലയിലുള്ളവർക്ക് ജോലിതടസം നേരിടാം. ആരോഗ്യം തൃപ്തികരം. ഭാഗ്യദിനം വ്യാഴം.
തിരുവാതിര: മാദ്ധ്യമ രംഗത്തുള്ളവർക്ക് അവാർഡുകൾ ലഭിക്കും. സാങ്കേതിക കാരണങ്ങളാൽ വിദേശവാസം ഉപേക്ഷിക്കേണ്ടി വരും. കൂട്ടുകച്ചവടം തുടങ്ങും. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് വിദേശയാത്ര തരപ്പെടും. ആരാധനാലയങ്ങൾ സന്ദർശിക്കും. ഭാഗ്യദിനം വ്യാഴം.
പുണർതം: ഊഹക്കച്ചവടത്തിൽ നിന്ന് സാമ്പത്തിക നേട്ടം. അറിയാതെ ചെയ്ത തെറ്റിന് പ്രായശ്ചിത്തം ചെയ്യാൻ അവസരമൊരുങ്ങും. പ്രതിസന്ധികളെ അതിജീവിക്കും. ഹൃദയസംബന്ധമായ ബുദ്ധിമുട്ടുകൾ അനുഭവപ്പെടും. ഭാഗ്യദിനം ചൊവ്വ.
പൂയം:പ്രവർത്തന മേഖലയിൽ ശോഭിക്കും. പുതിയ നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെടും. ഉന്നത വിദ്യാഭ്യാസത്തിന് അനുയോജ്യ സമയം. വിവാഹാത്തിന് അനുകൂല സാഹചര്യം. ഭാഗ്യദേവതയുടെ അനുഗ്രഹമുണ്ടാകും ഭാഗ്യദിനം ശനി.
ആയില്യം: കൃഷിയിൽ നിന്ന് നേട്ടമുണ്ടാകും. പഠനവൈകല്യങ്ങൾ മാറ്റിയെടുക്കാനാവും. ജാമ്യം നിൽക്കുന്നത് ഒഴിവാക്കുക. ദാമ്പത്യബന്ധത്തിലെ അസ്വാരസ്യങ്ങൾക്ക് അറുതിവരും. പ്രണയസാഫല്യമുണ്ടാകും. ഭാഗ്യദിനം തിങ്കൾ.
മകം: സാമൂഹ്യകാര്യങ്ങളിൽ ഇടപെട്ട് വിജയിക്കും. സാമ്പത്തിക അഭിവൃദ്ധിയുണ്ടാകും. കലാരംഗത്ത് ശോഭിക്കും. പൂർവിക സ്വത്ത് ലഭിക്കും. ഉന്നത വിദ്യാഭ്യാസത്തിന് സാദ്ധ്യത. യാത്രകൾ വേണ്ടിവരും. ഭാഗ്യദിനം വെള്ളി.
പൂരം: ഉദ്യോഗാർത്ഥികൾക്ക് ജോലി ലഭിക്കും. പ്രതിസന്ധികളെ തരണം ചെയ്യും. പുതിയ കരാറുകളിൽ ഒപ്പുവയ്ക്കും. ഉന്നത വ്യക്തികളുമായി സൗഹൃദത്തിലേർപ്പെടും. ഉദ്യോഗത്തിൽ സ്ഥാനചലനം. എതിരഭിപ്രായങ്ങളും തടസങ്ങളും കുറയും. ഭാഗ്യദിനം ഞായർ.
ഉത്രം: അടുത്ത ബന്ധുക്കളിൽ നിന്ന് അപ്രതീക്ഷിത സഹായം. മാദ്ധ്യമ രംഗത്തുള്ളവർ വിമർശനങ്ങൾക്കു പാത്രമാകും. കുടുംബത്തിൽ അസ്വസ്ഥത കുറയാനിടയുണ്ട്. നല്ല സുഹൃദ്ബന്ധങ്ങൾ ലഭിക്കും. ഐ.ടി രംഗത്തുള്ളവർക്ക് ഉദ്യോഗകയറ്റമുണ്ടാകും. ഭാഗ്യദിനം വ്യാഴം.
അത്തം: ജീവിതപങ്കാളിയുടെ പിന്തുണ കുടുംബ ജീവിതത്തിന് ശക്തിയേകും. വ്യവഹാരജയം. സാമ്പത്തിക കാര്യങ്ങളിൽ അച്ചടക്കം പാലിക്കും. സർക്കാരിൽ നിന്ന് ആനുകൂല്യങ്ങൾ ലഭിക്കും. തൊഴിൽപരമായി യാത്രകൾ വേണ്ടിവരും. ഭാഗ്യദിനം ചൊവ്വ.
ചിത്തിര: സർക്കാർ ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം ലഭിക്കും. കൂട്ടുകച്ചവടത്തിൽ നിന്ന് വരുമാനം വർദ്ധിക്കും. കാർഷിക മേഖലയിൽ നഷ്ടസാദ്ധ്യത. ബന്ധുക്കളുമായി തർക്കങ്ങൾ ഉടലെടുക്കും. സാമ്പത്തിക സാഹചര്യം അനുകൂലമാകും. ഭാഗ്യദിനം ശനി.
ചോതി: കലാരംഗത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കും. കർമ്മരംഗത്ത് കൂടുതൽ അദ്ധ്വാനം വേണ്ടിവരും. തൊഴിലിൽ സാങ്കേതികവിജ്ഞാനം പ്രയോജനപ്പെടുത്തും. വസ്ത്ര വ്യാപാരത്തിൽ വരുമാനം വർദ്ധിക്കും.ആരോഗ്യം തൃപ്തികരം. ഭാഗ്യദിനം ബുധൻ.
വിശാഖം: പ്രവാസികളായ ജോലിക്കാർക്ക് സ്ഥാനക്കയറ്റമുണ്ടാകും. ഗൃഹനിർമ്മാണം പൂർത്തിയാക്കും. ജീവിതശൈലീ രോഗങ്ങൾക്ക് ചികിത്സ വേണ്ടിവരും. ആരോഗ്യനില മെച്ചപ്പെടും. മക്കളുമായി ബന്ധപ്പെട്ട പ്രതീക്ഷകൾ ഫലിക്കും. ഭാഗ്യദിനം വെള്ളി.
അനിഴം: സ്വയംതൊഴിലിൽ നിന്ന് നേട്ടം. ഏറ്റെടുത്ത ജോലി കൃത്യമായി ചെയ്തു തീർക്കാനാകും. മക്കളുടെ അഭിവൃദ്ധിയിൽ സന്തോഷിക്കാൻ അവസരം. വിദേശജോലി നഷ്ടപ്പെടാൻ സാദ്ധ്യത. മാനസിക പ്രയാസങ്ങൾ മാറും. ഭാഗ്യദിനം ചൊവ്വ.
തൃക്കേട്ട: ഉദ്യോഗസ്ഥർക്ക് അനുകൂല സാഹചര്യമുണ്ടാകും. ദൗത്യം പൂർത്തികരിക്കാൻ നന്നായി പരിശ്രമിക്കേണ്ടി വരും. പുതിയ പ്രവർത്തന മേഖലകളിൽ പ്രവേശിക്കാൻ ശ്രമിക്കും. വ്യാപാര ഇടപാടുകളിൽ നഷ്ടം സംഭവിക്കാം. ഭാഗ്യദിനം ഞായർ.
മൂലം: ഗൃഹനിർമ്മാണം തുടങ്ങാൻ പറ്റിയ സമയം. പഴയ വാഹനം മാറ്റി വാങ്ങും. പുനഃപരീക്ഷകളിൽ വിജയശതമാനം വർദ്ധിക്കും. കലാകായിക രംഗത്തുള്ളവർക്ക് മുന്നേറ്റം. അപ്രതീക്ഷിതമായി അപകടങ്ങൾ ഉണ്ടായേക്കാം. ഭാഗ്യദിനം വെള്ളി.
പൂരാടം: ആരോപണങ്ങളിൽ നിന്ന് മുക്തനാകും. മേലധികാരിയുടെ നിർബന്ധത്തിനു വഴങ്ങി പുതിയ ചുമതല ഏറ്റെടുക്കും. പുതിയ വീട് വാങ്ങും. സഹോദരങ്ങൾ തമ്മിലുള്ള തർക്കത്തിന് പരിഹാരം. ഭക്ഷ്യവിഷബാധ സൂക്ഷിക്കണം. ഭാഗ്യദിനം ബുധൻ.
ഉത്രാടം: സാമ്പത്തിക അഭിവൃദ്ധിയുണ്ടാകും. താത്ക്കാലിക ജോലി സ്ഥിരപ്പെടും. കുടുംബകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം. അംഗീകാരങ്ങൾ നേടിയെടുക്കും. മക്കളുടെ ഉന്നതവിദ്യാഭ്യാസ കാര്യങ്ങളിൽ വിജയം കൈവരിക്കും. ഭാഗ്യദിനം ഞായർ.
തിരുവോണം: മാന്യമായ പെരുമാറ്റത്താൽ മറ്റുള്ളവരുടെ ആദരവ് പിടിച്ചുപറ്റും. ദൂരയാത്രകൾക്ക് അവസരം. അവസരോചിതമായ ഇടപെടലുകൾ കർമ്മമേഖലയിലെ അപകടങ്ങൾ ഒഴിവാക്കും. മറ്റുള്ളവരുടെ കടബാദ്ധ്യതകൾ സ്വയം ഏറ്റെടുക്കാതെ ശ്രദ്ധിക്കണം. ഭാഗ്യദിനം ഞായർ.
അവിട്ടം: പൊതുരംഗത്ത് ഉന്നതസ്ഥാനം ലഭിക്കും. വിവാഹകാര്യങ്ങളിൽ തീരുമാനമുണ്ടാകും. സർക്കാരിൽ നൽകിയ അപേക്ഷകൾക്ക് അനുകൂല പ്രതികരണമുണ്ടാകും. കച്ചവടമേഖലകളിൽ ശോഭിക്കും. ഭാഗ്യദിനം ബുധൻ.
ചതയം: സാമൂഹിക രംഗത്ത് അംഗീകാരം. പ്രവർത്തന മേഖലയിൽ സ്ഥാനചലനത്തിന് സാദ്ധ്യത. വിദേശയാത്രയ്ക്ക് തടസം നേരിടും. വിദ്യാർത്ഥികൾ അലസതവിട്ട് ഉണർന്നു പ്രവർത്തിക്കണം. കാർഷിക ഉത്പന്നങ്ങളിൽ നിന്ന് വരുമാനം വർദ്ധിക്കും. ഭാഗ്യദിനം ശനി.
പൂരുരുട്ടാതി: ഉന്നത വിദ്യാഭ്യാസത്തിനുള്ള ശ്രമങ്ങൾ വിജയിക്കും. പുതിയ വ്യക്തിബന്ധങ്ങളിലൂടെ ഗുണമുണ്ടാകും. ഊഹാപോഹങ്ങൾക്ക് ഇടകൊടുക്കാതെ സൂക്ഷിക്കണം. വ്യവഹാരങ്ങൾ മൂലം ധനവ്യയത്തിന് സാദ്ധ്യത. ഭാഗ്യദിനം ചൊവ്വ.
ഉത്രട്ടാതി: വിദേശയാത്രയ്ക്കുള്ള ശ്രമങ്ങൾ വിജയിക്കും. ആഗ്രഹിച്ച പങ്കാളിയുമായുള്ള വിവാഹം നടക്കും. തൊഴിൽപരമായ സമ്മർദ്ദം കുറയും. വ്യവഹാരങ്ങളിൽ പൂർണ്ണവിജയം നേടാനാകാതെ വരും. പേശീ രോഗങ്ങൾക്ക് സാദ്ധ്യത. ഭാഗ്യദിനം വെള്ളി.
രേവതി: ഭൂമിവില്പനയ്ക്ക് അനുകൂലസമയം, പുതിയ വാഹനം വാങ്ങും. പുണ്യകർമ്മങ്ങൾക്ക് പണം ചെലവഴിക്കും. കലാകായിക രംഗത്തുള്ളവർക്ക് പുതിയ പ്രോജക്ടുകൾ ലഭിക്കും. പിതാവിന്റെ ആരോഗ്യസ്ഥിതിയെക്കുറി ച്ച് ആശങ്കയുണ്ടാകും. ഭാഗ്യദിനം ബുധൻ.