ടെൽ അവീവ്: ഗാസ യുദ്ധത്തിന്റെ പേരിൽ ഇസ്രയേലിലെ യുദ്ധകാല മന്ത്രിസഭയിൽ പൊട്ടിത്തെറി. യുദ്ധാനന്തര ഗാസയിലെ ഭരണം സംബന്ധിച്ച് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തീരുമാനമെടുക്കാത്തതിൽ പ്രതിഷേധിച്ച് മന്ത്രി ബെന്നി ഗാന്റ്‌സ് രാജിവച്ചു. യഥാർത്ഥ വിജയത്തിന് നെതന്യാഹു തടയിടുകയാണെന്ന് ഗാന്റ്‌സ് കുറ്റപ്പെടുത്തി. ഗാസയിലെ യുദ്ധം നീട്ടിക്കൊണ്ടുപോകുന്നതിനെതിരെയും നാഷണൽ യൂണിറ്റി പാർട്ടി നേതാവായ ഗാന്റ്സ് രംഗത്തെത്തി. ബന്ദികളെ ഉടൻ തിരിച്ചെത്തിക്കണമെന്നും ആവശ്യപ്പെട്ടു.