
തിരുവനന്തപുരം: മെഡിക്കൽ കോളേജ് രക്ത ബാങ്കിനെക്കുറിച്ച് ഒരു വാർത്താ ചാനലിൽ വന്ന വാർത്ത തികച്ചും വാസ്തവ വിരുദ്ധമെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. വാർത്ത വന്ന ദിവസം പോലും ആവശ്യത്തിലധികം രക്ത ഘടകങ്ങൾ രക്ത ബാങ്കിൽ ഉണ്ടായിരുന്നു. മാത്രമല്ല, വാർത്തയിൽ രക്ത ബാങ്കിൻ്റെ പേരു സൂചിപ്പിക്കുന്ന ഭാഗം ഒഴികെ ബാക്കിയെല്ലാം വ്യാജമാണ്. ദൃശ്യത്തിലുള്ള സ്ഥലമോ ജീവനക്കാരോ ഉപകരണങ്ങളോ തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രി രക്ത ബാങ്കിന്റേതല്ല.
ചാനലിൽ വാർത്ത വന്ന ദിവസം രക്ത ബാങ്കിലുണ്ടായിരുന്ന ആകെ രക്തഘടകങ്ങൾ 807 എണ്ണം ഉണ്ടായിരുന്നു. അവയുടെ വേർതിരിച്ചുള്ള വിവരങ്ങൾ ഇപ്രകാരമാണ്:
ഫ്രെഷ് ഫ്രോസൻ പ്ലാസ്‌മ -551 എണ്ണം
ക്രയോ പ്രെസിപ്പിറ്റേറ്റ് തയ്യാറാക്കാനുള്ള പ്ലാസ്‌മ -102 എണ്ണം
ക്രയോ പ്രെസിപ്പിറ്റേറ്റ് ഘടകം - 45 എണ്ണം
ക്രയോ മാറ്റിയ പ്ലാസ്‌മ - 119 എണ്ണം
പ്ലേറ്റ്ലറ്റ് 134 എണ്ണം
പാക്ക്‌ട് റെഡ് സെൽ -549 എണ്ണം
ഓൺലൈനിൽ ലഭ്യമാകുന്ന സ്റ്റോക്ക് വിവരങ്ങൾ മെഡിക്കൽകോളേജിന്റെ ആവശ്യത്തിന് മാറ്റി വച്ച ശേഷം പുറത്തേയ്ക്ക് കൊടുക്കാൻ സാധിക്കുന്ന രക്ത ഘടകങ്ങളുടെ വിവരങ്ങളാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാത്തതും കടുത്ത വേനലും അതിനു ശേഷം വന്ന ശക്തമായ മഴയും മൂലം മേയ് മാസത്തിൽ കൂടുതൽ പുറത്തുള്ള ക്യാമ്പുകൾ നടത്തുന്നതിന് തടസ്സം നേരിട്ടു. ആയതിനാൽ അതിനു പരിഹാരമായി രക്തബാങ്കിനുള്ളിൽ 30 ൽ കൂടുതൽ ക്യാമ്പുകൾ നടത്തിയിരുന്നു. ജൂൺ മാസത്തിൽ ഇതുവരെ പുറമേയ്ക്കുള്ള ക്യാമ്പുകൾ 6 എണ്ണം നടത്താൻ തീരുമാനമായിട്ടുണ്ട്. കൂടുതൽ ക്യാമ്പുകൾ ജൂൺ 15 നു ശേഷം നടത്തുവാൻ സംഘടകൾ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.
പ്രതിവർഷം 30,000 രക്തയൂണിറ്റുകൾ ശേഖരിക്കുകയും ഘടകങ്ങളാക്കി രോഗികൾക്കു നൽകുകയും ചെയ്യുന്ന ഒരു സ്ഥാപനമാണ് തിരുവനന്തപുരം മെഡിക്കൽകോളേജ് രക്ത ബാങ്ക്. മെഡിക്കൽകോളേജിലേക്കു മാത്രമല്ല സർക്കാർ -സ്വകാര്യ ആശുപത്രികളിലെ രോഗികൾക്കും തിരുവനന്തപുരം മെഡിക്കൽകോളേജ് രക്തം നൽകി വരുന്നു. ആശുപത്രിയിലെ ഒരു രോഗിക്കു പോലും രക്തം നിഷേധിച്ചിട്ടില്ല. രക്തദാന ക്യാമ്പുകൾ മേയ് അവസാന വാരം നടത്തിയിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാത്തതും പ്രതികൂല കാലാവസ്ഥയും മൂലം മേയ് മാസത്തിൽ കൂടുതൽ പുറത്തുള്ള ക്യാമ്പുകൾ നടത്തുന്നതിന് തടസം നേരിട്ടു. പകരം രക്തബാങ്കിനുള്ളിൽ 30 ൽ അധികം ക്യാമ്പുകൾ നടത്തിയിരുന്നു.
ജൂൺ മാസത്തിൽ ഇതുവരെ പുറമേയ്ക്കുള്ള ക്യാമ്പുകൾ 6 എണ്ണം നടത്താൻ തീരുമാനമായിട്ടുണ്ട്. കൂടുതൽ ക്യാമ്പുകൾ ജൂൺ 15 നു ശേഷം നടത്തുവാൻ സംഘടനകൾ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. വസ്തുത ഇതായിരിക്കെ മെഡിക്കൽ കോളേജ് രക്ത ബാങ്കിനെതിരെ വ്യാജ വാർത്ത പ്രസിദ്ധീകരിച്ചത് ജനങ്ങളിൽ തെറ്റിദ്ധാരണ പരത്താൻ മാത്രമേ ഉപകരിക്കൂവെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ ലിനറ്റ് ജെ മോറിസ് അറിയിച്ചു.