modi

ഡോ. വീരേന്ദ്ര കുമാർ-സാമൂഹ്യ നീതി,ശാക്‌തീകരണം, പ്രൾഹാദ് ജോഷി-ഭക്ഷ്യ, സിവിൽ സപ്‌ളൈസ്, ഉപഭോക്‌തൃകാര്യ, പാരമ്പര്യേതര ഉൗർജ്ജം, ഗിരിരാജ് സിംഗ്-ടെക്‌സ്‌റ്റൈൽസ്, ജ്യോതിരാദിത്യ സിന്ധ്യ-കമ്മ്യൂണിക്കേഷൻ, വടക്കു കിഴക്ക് മേഖല വികസനം, ഗജേന്ദ്ര സിംഗ് ഷെഖാവത്ത്-ടൂറിസം, സാംസ്‌കാരികം, കിരൺ റിജിജു- പാർലമെന്റികാര്യം, ന്യൂനപക്ഷ കാര്യം, അന്നപൂർണാ ദേവി-വനിതാ ശിശുക്ഷേമം, മൻസുഖ് മാണ്ഡവ്യ-തൊഴിൽ, യുവജനം, കായികം, കിഷൻ റെഡ്ഡി-കൽക്കരി, ഖനനം, സി.ആർ. പാട്ടീൽ-ജലശക്ത‌ി.

സഖ്യകക്ഷികളുടെ വകുപ്പ്

ടി.ഡി.പിയുടെ രാംമോഹൻ നായിഡുവാണ് സിവിൽ വ്യോമയാന മന്ത്രി. ജെ.ഡി.യുവിന്റെ ലലൻ സിംഗിന് പഞ്ചായത്തിരാജ്, ക്ഷീര, ഫിഷറീസ്, മൃഗസംരക്ഷണ വകുപ്പുകളും ജെ.ഡി.എസിന്റെ എച്ച്.ഡി.കുമാരസ്വാമിക്ക് ഘനവ്യവസായവും ഉരുക്കും, എച്ച്.എ.എമ്മിന്റെ ജിതൻ റാം മാഞ്ചിക്ക് എം.എസ്.എം.ഇ, ചിരാഗ് പാസ്വാന് ഭക്ഷ്യസംസ്‌കരണ വകുപ്പുകളുമാണ്.

ഘടകകക്ഷികളിൽ ജയന്ത് ചൗധരിക്ക്(ആർ.എൽ.ഡി) സ്‌കിൽ ഡെവലപ്‌മെന്റിൽ സ്വതന്ത്ര ചുമതലയും വിദ്യാഭ്യാസവകുപ്പിൽ സഹമന്ത്രിസ്ഥാനവുമുണ്ട്. ജാദവ് പ്രതാപ്‌‌റാവു ഗൺപത് റാവുവിന്(ശിവസേന) ആയുഷിൽ സ്വതന്ത്രചുമതലയും ആരോഗ്യ വകുപ്പിൽ സഹമന്ത്രി സ്ഥാനവുമാണ്.

സഹമന്ത്രിമാരായ രാംദാസ് അത്തവാലെയ്‌ക്ക്(ആർ.പി.ഐ) സമൂഹ്യക്ഷേമം, രാംനാഥ് താക്കൂറിന്(ജെ.ഡി.യു) കൃഷി, അനുപ്രിയ പട്ടേലിന്(അപ്‌നാദൾ) ആരോഗ്യം, രാസ-രാസവളം, ചന്ദ്രശേഖർ പെമ്മസാനിക്ക്(ടി.ഡി.പി) ഗ്രാമവികസനം, കമ്മ്യൂണിക്കേഷൻ.

 ക്യാ​ബി​ന​റ്റ് ​പ​ദ​വി​യി​ല്ല: ശി​വ​സേ​ന​യി​ലും​ ​അ​തൃ​പ്തി

മൂ​ന്നാം​ ​എ​ൻ.​ഡി.​എ​ ​സ​ർ​ക്കാ​രി​ൽ​ ​ക്യാ​ബി​ന​റ്റ് ​പ​ദ​വി​ ​ല​ഭി​ക്കാ​ത്ത​തി​ൽ​ ​സ​ഖ്യ​ക​ക്ഷി​യാ​യ​ ​ശി​വ​സേ​ന​ ​ഷി​ൻ​ഡെ​ ​വി​ഭാ​ഗ​ത്തി​നും​ ​അ​തൃ​പ്തി.​ ​ക്യാ​ബി​ന​റ്റ് ​മ​ന്ത്രി​പ​ദം​ ​പ്ര​തീ​ക്ഷി​ച്ച​ ​പാ​ർ​ട്ടി​ക്ക്,​ ​സ്വ​ത​ന്ത്ര​ ​ചു​മ​ത​ല​യു​ള്ള​ ​സ​ഹ​മ​ന്ത്രി​യെ​യാ​ണ് ​ല​ഭി​ച്ച​ത്.​ ​ത​ങ്ങ​ൾ​ക്ക് ​പ​രി​ഗ​ണ​ന​ ​ല​ഭി​ക്കാ​ത്ത​തി​ൽ​ ​എ​ൻ.​സി.​പി​ ​അ​ജി​ത് ​പ​വാ​ർ​ ​വി​ഭാ​ഗ​വും​ ​അ​തൃ​പ്തി​ ​പ​ര​സ്യ​മാ​ക്കി​യി​രു​ന്നു.
ത​ങ്ങ​ൾ​ ​ക്യാ​ബി​ന​റ്റ് ​പ​ദ​വി​ ​പ്ര​തീ​ക്ഷി​ച്ചി​രു​ന്നെ​ന്ന് ​ഷി​ൻ​ഡെ​ ​വി​ഭാ​ഗം​ ​ചീ​ഫ് ​വി​പ്പ് ​ശ്രീ​രം​ഗ് ​ബ​ർ​ണെ​ ​പ​റ​ഞ്ഞു.​ ​ജ​ന​ശ​ക്തി​ ​പാ​ർ​ട്ടി,​ ​എ​ച്ച്.​എ.​എം,​ ​ജെ.​ഡി.​എ​സ് ​തു​ട​ങ്ങി​യ​ ​പാ​ർ​ട്ടി​ക​ളി​ൽ​ ​നി​ന്ന് ​കു​റ​ച്ച് ​പ്രാ​തി​നി​ധ്യം​ ​മാ​ത്ര​മേ​യു​ള്ളൂ.​ ​അ​വ​ർ​ക്കെ​ല്ലാം​ ​ക്യാ​ബി​ന​റ്റ് ​പ​ദ​വി​ ​ന​ൽ​കി.​ ​ഏ​ഴ് ​സീ​റ്റു​ക​ൾ​ ​നേ​ടി​യി​ട്ടും​ ​ശി​വ​സേ​ന​യ്ക്ക് ​സ്വ​ത​ന്ത്ര​ ​ചു​മ​ത​ല​യു​ള്ള​ ​സ​ഹ​മ​ന്ത്രി​പ​ദം​ ​മാ​ത്ര​മാ​ണ് ​ന​ൽ​കി​യ​ത്.​ ​ശി​വ​സേ​ന​ ​എം.​പി​മാ​രി​ൽ​ ​ഒ​രാ​ളെ​ ​ക്യാ​ബി​ന​റ്റ് ​മ​ന്ത്രി​യാ​ക്ക​ണ​മെ​ന്നും​ ​ശ്രീ​രം​ഗ് ​ബ​ർ​ണെ​ ​ആ​വ​ശ്യ​പ്പെ​ട്ടു.