v

ന്യൂ​യോ​ർ​ക്ക്:​ ​ബാ​റ്റ​ർ​മാ​രെ​ ​വ​ട്ടം​ ​ക​റ​ക്കു​ന്ന​ ​നാ​സ്സൊ​ ​അ​ന്താ​രാ​ഷ്‌​ട്ര​ ​സ്റ്റേ​ഡി​യ​ത്തി​ൽ​ ​നടന്ന മറ്റൊരു ലോ സ്കോർ ത്രില്ലറിൽ ബംഗ്ലാദേശിനെ 4 റൺസിന് കീഴടക്കി ദക്ഷിണാഫ്രിക്ക. ഈ ജയത്തോടെ ട്വന്റി-20 ലോകകപ്പിൽ ഏറ്റവും ചെറിയ ടോട്ടൽ പ്രതിരോധിച്ച് ജയം നേടിയ ടീമായി ദക്ഷിണാഫ്രിക്ക.

ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 113 റൺസെടുത്തു. മറുപടിക്കിറങ്ങിയ ബംഗ്ലാദേശ് വിജയത്തിനടുത്തെത്തിയെങ്കിലും 4 റൺസ് അകലെ അവരുടെ വെല്ലുവിളി അവസാനിച്ചു (109/7). അവസാന ഓവറിൽ ബംഗ്ലാദേസിന് ജയിക്കാൻ 11 റൺസ് വേണമായിരുന്നു. എന്നാൽ ആ ഓവറിൽ ജാകെർ അലിയുടേയും (8), മഹമദുള്ളയുടേയും (27) വിക്കറ്റുകൾ വീഴ്ത്തിയ കേളവ് മഹാരാജ് 6 റൺസ് മാത്രം നൽകി ദക്ഷിണാഫ്രിക്കയ്ക്ക് ജയം സമ്മാനിക്കുകയായിരുന്നു. മഹാരാജ് മൂന്നും റബാഡയും നോർക്യയും 2 വിക്കറ്റ വീതവും വീഴ്ത്തി. 37 റൺസെടുത്ത തൗഹിദ് ഹൃദോയിയാണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറർ.

നേരത്തേ​ 3​ ​വി​ക്ക​റ്റ് ​വീ​ഴ്ത്തി​യ​ ​ത​ൻ​സിം​ ​സാ​കി​ബും​ 2​ ​വി​ക്ക​റ്റ് ​നേ​ടി​യ​ ​ട​സ്കി​നു​മാ​ണ് ​ക​രു​ത്തു​റ്റ​ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ​ ​ബാ​റ്റിം​ഗ് ​നി​ര​യെ​ ​പി​ടി​ച്ചു​കെ​ട്ടി​യ​ത്.​ ​ഒ​രു​ ​ഘ​ട്ട​ത്തി​ൽ​ 23​/4​ ​എ​ന്ന​ ​നി​ല​യി​ൽ​ ​പ്ര​തി​സ​ന്ധി​യി​ലാ​യ​ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ​ ​ഹെൻറി​ച്ച് ​ക്ലാ​സ്സ​നും​ ​(46​),​ ​ഡേ​വി​ഡ് ​മി​ല്ല​റും​ ​(39​)​ ​ചേ​ർ​ന്നാ​ണ് ​കൂ​ട്ട​ത്ത​ക​ർ​ച്ച​യി​ൽ​ ​നി​ന്ന് ​ര​ക്ഷി​ച്ച​ത്.​ ​അ​ഞ്ചാം​ ​വി​ക്ക​റ്റി​ൽ​ 79​ ​പ​ന്തി​ൽ​ ​ഇ​രു​വ​രും​ 79​ ​റ​ൺ​സി​ന്റെ​ ​കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി​ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ​ 100​ ​ക​ട​ത്തി.​ ​ക്ലാ​സ്സ​നെ​ ക്ലീ​ൻ​ബൗ​ൾ​ഡാ​ക്കി​ ​ട​സ‌്കിനാ​ണ് ​കൂ​ട്ടു​കെ​ട്ട് ​പൊ​ളി​ച്ച​ത്. ഗ്രൂപ്പ് ഡിയിൽ കളിച്ച 3 കളിയും ജയിച്ച ദക്ഷിണാഫ്രിക്ക ഒന്നാം സ്ഥാനത്താണ്.