girl

ചോക്ലേറ്റ്, കേക്ക് അങ്ങനെ കുട്ടികൾക്ക് ഇഷ്ടമുള്ള നിരവധി സാധനങ്ങൾ ഉണ്ട്. ഇഷ്ടപ്പെട്ട മിഠായികളൊക്കെ വാങ്ങിക്കൊടുക്കാൻ വാശി പിടിച്ച് കരയുന്നവരുമുണ്ട്. അടുത്തിടെ മാളിൽ നിന്നുള്ള കുട്ടിയുടെയും സെക്യൂരിറ്റിയുടെയും വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. തന്റെ പോക്കറ്റിൽ നിന്ന് സെക്യൂരിറ്റി ചോക്ലേറ്റ് എടുത്തപ്പോഴുള്ള കുട്ടിയുടെ മുഖഭാവമാണ് വീഡിയോ വൈറലാകാൻ കാരണം.

കുട്ടിയെ സെക്യൂരിറ്റി പരിശോധിക്കുകയാണ്. അവളുടെ ഭാവമാറ്റങ്ങൾ കാണാൻ പോക്കറ്റിൽ കിടക്കുന്ന ചോക്ലേറ്റ് എടുക്കുകയാണ് സെക്യൂരിറ്റി. തുടർന്ന് അത് ഒളിപ്പിക്കാൻ നോക്കുന്നു. ഇതോടെ കുട്ടിയുടെ മുഖത്തെ നിരാശയാണ് ഏവരെയും ആകർഷിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോ ലക്ഷക്കണക്കിനാളുകളാണ് കണ്ടത്.


അത്തരത്തിൽ മറ്റൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. രാത്രി എല്ലാവരും ഉറങ്ങിയെന്ന് ഉറപ്പുവരുത്തിയ ശേഷം ഫ്രിഡ്ജിൽ നിന്ന് ഭക്ഷണം മോഷ്ടിക്കുന്ന കുട്ടിയാണ് വീഡിയോയിലുള്ളത്. ഫ്രിഡ്ജ് തുറന്ന് ആഹാരം കഴിക്കുകയാണ് പെൺകുട്ടി. ഈ സമയം, തൊട്ടുപിറകിൽ നിന്ന് കുട്ടിയുടെ അമ്മ വിളിക്കുകയാണ്. ഇതുകേട്ട് അനങ്ങാതെ നിന്ന നിൽപിൽ തന്നെ തുടരുകയാണ് കുറുമ്പി.

'ഈ പുതിയ കുട്ടികൾ 'ബാഡ്' ആണ്. ഞാൻ അനങ്ങിയില്ലെങ്കിൽ നിങ്ങൾക്ക് എന്നെ കാണാൻ കഴിയില്ലെന്ന മട്ടിൽ അവൾ അവിടെ നിൽക്കുന്നു'- എന്ന അടിക്കുറിപ്പോടെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. ഒന്നരലക്ഷത്തിലധികം പേരാണ് വീഡിയോ ലൈക്ക് ചെയ്തിരിക്കുന്നത്. വീഡിയോയ്‌ക്ക് ക്യൂട്ട് കമന്റുകളുമായി നിരവധി പേർ എത്തിയിട്ടുണ്ട്.

View this post on Instagram

A post shared by Pablito 🎰 (@maserati_maine)