dubai

ദുബായ്: ദുബായിലേക്ക് യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക. പാസ്പോർട്ട് ലഭിച്ച ശേഷം കോസ്‌മെറ്റിക് സർജറിയിലൂടെ മുഖരൂപം മാറ്റിയെങ്കിൽ പാസ്പോർട്ടിൽ പുതിയ ഫോട്ടോ അപ്ഡേറ്റ് ചെയ്യണം. ദുബായ് ജനറൽ ഡയറക്ടറേറ്റ് ഒഫ് റസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സിന്റേതാണ് നിർദ്ദേശം. വിമാനത്താവളം വഴി യാത്ര ചെയ്യുമ്പോൾ ഇത്തരക്കാരുടെ ഐഡന്റിറ്റി സ്ഥിരീകരിക്കാനുള്ള പരിശോധന നീളുന്നതും യാത്ര മുടങ്ങുന്നതും ഒഴിവാക്കാനാണ് നിർദ്ദേശം.