
ജയ്പൂർ: 300 രൂപയുടെ ആഭരണങ്ങൾ കാണിച്ച് യു.എസ് വനിതയെ കബളിപ്പിച്ച് തട്ടിയെടുത്തത് ആറു കോടി. രാജസ്ഥാനിലെ ജയ്‌പൂർ ജോഹ്രി ബസാറിലെ ഗൗരവ് സോണിയെന്ന കടയുടമയാണ് വൻ തട്ടിപ്പ് നടത്തിയത്. യു.എസ് വനിത ചെറിഷ് ആണ് വഞ്ചിക്കപ്പെട്ടത്. ആറു കോടി രൂപക്ക് വിറ്റത്. വെള്ളിയിൽ സ്വർണം പൂശിയാണ് ഇയാൾ ആഭരണം നൽകിയത്. യു.എസ് എംബസിയുടെ നിർദ്ദേശപ്രകാരം ജയ്പൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.
2022ൽ ഇൻസ്റ്റഗ്രാം വഴിയാണ് ഗൗരവ് സോണിയെ ചെറിഷ്
പരിചയപ്പെട്ടത്. ആഭരണങ്ങൾക്കായി രണ്ടു വർഷത്തിനിടെ ആറു കോടി രൂപ ഇവർ അയച്ചു നൽകി.
ഏപ്രിലിൽ യു.എസിലെ ഒരു എക്സിബിഷനിൽ ആഭരണങ്ങൾ പ്രദർശിപ്പിച്ചപ്പോഴാണ് വ്യാജമാണെന്ന് ചെറിഷിന് ബോദ്ധ്യപ്പെട്ടത്.
ഇതോടെ, ഇന്ത്യയിലെത്തി പൊലീസിൽ പരാതി നൽകി. അമേരിക്കൻ എംബസിയുടെ സഹായവും തേടി.
ഗൗരവ് സോണിയും പിതാവും ഒളിവിലാണ്. ഇവർക്കായി പ്രത്യേക സംഘം തെരച്ചിൽ ഊർജ്ജിതമാക്കി.