
മരിച്ചവരുടെ ഫോട്ടോ വീട്ടില്‍ സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് പല വിശ്വാസങ്ങളും നിലനില്‍ക്കുന്നുണ്ട്. അത്തരമൊരു പ്രവര്‍ത്ത് ഗുണമാണെന്നും ദോഷമാണെന്നും വാദിക്കുന്നുവരുണ്ട്. യഥാര്‍ത്ഥത്തില്‍ ഈ പ്രവര്‍ത്തി കൊണ്ട് ദോഷമോ ഗുണമോ എന്നതാണ് പലരിലും നിലനില്‍ക്കുന്ന സംശയം. വാസ്തു ശാസ്ത്രത്തില്‍ പക്ഷേ മരിച്ചവരുടെ ഫോട്ടോ വീട്ടില്‍ സൂക്ഷിക്കരുതെന്നോ ഒരു പ്രത്യേക ഭാഗത്ത് മാത്രമേ വയ്ക്കാന്‍ പാടുള്ളു എന്നോ പറയുന്നില്ല.
മരിച്ചവരുടെ ചിത്രം സൂക്ഷിക്കുന്നതിലൂടെ അവരെക്കുറിച്ചുള്ള ഓര്‍മ്മകള്‍ നമ്മെ അലട്ടുമെന്നതും മാനസികമായി വിഷമമുണ്ടാകുമെന്നതുമാണ് യഥാര്‍ത്ഥത്തില്‍ ഇത്തരം ചിത്രങ്ങള്‍ സൂക്ഷിക്കുന്നത് ദോഷമാണെന്ന് ധാരണ പരക്കാന്‍ കാരണം. എന്നാല്‍ വീടിന്റെ ഒരു പ്രത്യേക സ്ഥലത്ത് മാത്രം മരിച്ചവരുടെ ഫോട്ടോ സൂക്ഷിക്കരുതെന്ന് വാസ്തു ശാസ്ത്രത്തില്‍ പ്രത്യേകം പറയുന്നുണ്ട്.
മരിച്ചവരുടെ ഫോട്ടോ പൂജാമുറിയിലോ അല്ലെങ്കില്‍ ദൈവങ്ങളുടെ ഫോട്ടോ സൂക്ഷിക്കുന്നതിന് ഒപ്പമോ സൂക്ഷിക്കുകയും ആരാധിക്കുകയും ചെയ്യാന്‍ പാടില്ലെന്നാണ് വാസ്തു ശാസ്ത്രത്തില്‍ വ്യക്തമായി പറയുന്നുണ്ട്. അതേസമയം മരിച്ചവരുടെ ഫോട്ടോയില്‍ വിളക്ക് കൊളുത്തുകയോ മാല ചാര്‍ത്തുകയോ ചെയ്യേണ്ടതില്ലെന്നാണ് ശാസ്ത്രം പറയുന്നത്. ഇതെല്ലാം ആരാധനയുടെ ഭാഗമായ പ്രവര്‍ത്തികളാണ്.
അതോടൊപ്പം തന്നെ ഏറ്റവും അധികം ശ്രദ്ധിക്കേണ്ടത് മരിച്ചവരുടെ ഫോട്ടോ വീട്ടില്‍ സൂക്ഷിക്കുന്നതിനാല്‍ ഭയം തോന്നുന്നുവെങ്കില്‍ ഒരിക്കലും ആ ചിത്രം തുടര്‍ന്നും സൂക്ഷിക്കേണ്ടതില്ലെന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറയുന്നത്. വീട്ടില്‍ ചിത്രം സൂക്ഷിക്കുന്നത് ഓരോരുത്തരുടെ മനസ്സിന്റെ തൃപ്തിക്കനുസരിച്ച് ചെയ്യേണ്ട കാര്യമാണെന്നാണ് ശാസ്ത്രത്തില്‍ പറയുന്നത്.