കീവ്: റഷ്യ -യുക്രെയിൻ യുദ്ധത്തിനിടെ രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ടു. റഷ്യൻ സൈന്യം റിക്രൂട്ട് ചെയ്ത ഇന്ത്യക്കാരാണ് കൊല്ലപ്പെട്ടതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇവരുടെ മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിക്കണമെന്ന് റഷ്യൻ അധികൃതരോട് മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, റഷ്യൻ സൈന്യത്തോടൊപ്പമുള്ള പൗരന്മാരുടെ മോചനത്തിന് ഇടപെട്ടിട്ടുണ്ടെന്നും ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്യരുതെന്ന് ആവശ്യപ്പെട്ടതായും വിദേശകാര്യമന്ത്രാലയം അറിയിച്ചു.