കനവുകളിൽ
ആയിരം കഥകൾ മെനഞ്ഞ്
നിന്നെ ഞാനിന്നും
കാത്തിരിക്കുകയാണ്!
നീയെന്നരികിലെത്തുമ്പോൾ
പരിഭവങ്ങളുടെ ഭാണ്ഡകെട്ടുകൾ
ഞാനഴിച്ചുവയ്ക്കും.
ഒഴുകിയെത്തുന്ന കുളിരായ്
നിന്റെ നനുത്ത കൈകൾ
എന്നെ തഴുകിയുറക്കുമ്പോൾ
ആത്മാവിന്റെ ആഴങ്ങളിൽ
നീയെന്ന ചാരുത
എത്ര വിലോലമായിരുന്നുവെന്ന്
ഞാൻ തിരിച്ചറിയും.
കത്തിജ്ജ്വലിക്കുന്ന ചൂടിൽ
എന്റെ പിൻകഴുത്തിലെ നീറ്റലിൽ
നീയൊരു കുളിർകാറ്റാവണം,
നിന്റെ ചുണ്ടുകൾ
അതിൽ ചേർത്തുവയ്ക്കണം.