police

തടാകത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയെന്ന് നാട്ടുകാർ. പിന്നാലെ പൊലീസിത്തിയപ്പോഴാണ് പറ്റിയ അബദ്ധം മനസിലായത്. കഴിഞ്ഞ ദിവസം തെലങ്കാനയിലാണ് സംഭവം നടന്നത്. ഹനംകൊണ്ടയിലെ റെഡ്ഡിപുരത്തിന് സമീപമുള്ള നാട്ടുകാരാണ് തടാകത്തിൽ മണിക്കൂറുകളായി ഒരു മൃതദേഹം പൊങ്ങിക്കിടക്കുന്നത് കണ്ടത്.

ഉടനെ ഇവർ പൊലീസിനെ വിളിച്ച് വിവരം അറിയിച്ചു. എന്നാൽ പൊലീസെത്തി നോക്കുമ്പോഴാണ് ജീവനുള്ള ഒരു യുവാവായിരുന്ന അത്. ഇയാൾ പൊലീസെത്തിയ വിളിച്ചപ്പോൾ ഉടനെ കരയിലേക്ക് കയറി. ഇതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നുണ്ട്.

പാെലീസെത്തി യുവാവിനെ തൊടുമ്പോൾ അയാൾ എണിച്ച് തടാകത്തിൽ നിന്ന് കരയിലേക്ക് വരുന്നത് വീഡിയോയിൽ കാണാം. നീല ജീൻസ് ധരിച്ച് ഷർട്ട് ധരിക്കാതെയാണ് യുവാവ് തടാകത്തിൽ കിടക്കുന്നത്. ഇയാൾ മദ്യപിച്ചിട്ടാണ് ഇത്തരമൊരു പ്രവൃത്തി ചെയ്തതെന്നും റിപ്പോർട്ടുണ്ട്. നെല്ലൂർ ജില്ലയിലെ കാവലി സ്വദേശിയായ യുവാവ് ചൂടിൽ നിന്ന് ആശ്വാസം നേടാനായിട്ടാണ് ഇങ്ങനെ ചെയ്തതെന്നാണ് കരുതുന്നത്.

താൻ ക്വാറിയിലാണ് ജോലി ചെയ്യുന്നതെന്നും ചൂട് സഹിക്കാൻ കഴിയാത്തത് കൊണ്ടാണ് ഇത്തരത്തിൽ തടാകത്തിൽ കിടന്നതെന്നും യുവാവ് പൊലീസിനോട് പറഞ്ഞു. വീഡിയോ വെെറലായതിന് പിന്നാലെ നിരവധി പേരാണ് ലെെക്കും കമന്റുമായി രംഗത്തെത്തിയത്. ചിരി സഹിക്കാൻ വയ്യെന്നാണ് ഒരാളുടെ കമന്റ്.

Drunk Man Mistaken for Dead, Found Alive in Hanumakonda Pond

Residents of Reddypuram Kovelakunta in Hanumakonda were taken aback today after discovering what they initially believed to be a dead body floating in the local pond.
The man, later identified as a quarry worker from… pic.twitter.com/3koRv6iCai

— Sudhakar Udumula (@sudhakarudumula) June 10, 2024