s

വിജയവാഡ: ആന്ധ്രാപ്രദേശിൽ ടി.ഡി.പി അദ്ധ്യക്ഷൻ എൻ. ചന്ദ്രബാബുവും, ഒഡീഷയിൽ ബി.ജെ.പി നേതാവ് മോ​ഹ​ൻ​ ​ച​ര​ൺ​ ​മാ​ജി​യും മുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ആന്ധ്രയിൽ സഖ്യകക്ഷിയും ജനസേനാ മേധാവിയുമായ പവൻ കല്യാൺ ഉപമുഖ്യമന്ത്രിയായി. നായിഡുവിന്റെ മകൻ നാരാ ലോകേഷുമുൾപ്പെടെ 24 പേർ മന്ത്രിമാരായും അധികാരമേറ്റു. ഗവർണർ എസ്. അബ്ദുൾ നസീർ സത്യവാചകം ചൊല്ലിക്കൊടുത്തു.

കൃഷ്ണ ജില്ലയിലെ ഗന്നവാരത്ത് കേസരപള്ളി ഐ.ടി പാർക്കിന് സമീപം നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിതിൻ ഗഡ്കരി, ജെ.പി. നദ്ദ, ശിവസേന അദ്ധ്യക്ഷൻ ഏകനാഥ് ഷിൻഡെ, സൂപ്പർതാരങ്ങളായ രജനികാന്ത്, ചിരഞ്ജീവി, രാംചരൺ തേജ തുടങ്ങിയവർ പങ്കെടുത്തു. നാലാം തവണയാണ് നായിഡു ആന്ധ്രയുടെ മുഖ്യമന്ത്രിയാകുന്നത്. വിഭജനത്തിനു ശേഷം രണ്ടാമതും. സത്യപ്രതിജ്ഞ ചെയ്ത 25 അംഗങ്ങളിൽ 17 പേരും ആദ്യമായി മന്ത്രിമാരാകുന്നവരാണ്. ഇവരിൽ എട്ടു പേർ ആദ്യമാണ് എം.എൽ.എയായത്.

ടി.ഡി.പി-21, ജനസേന-3, ബി.ജെ.പി-1 എന്നിങ്ങനെയാണ് മന്ത്രിസഭയിലെ പ്രാതിനിധ്യം. പവൻ കല്യാണിന്റെ കാപ്പു സമുദായത്തിലെ നാല് പേരുൾപ്പെടെ എട്ടു പേർ ഒ.ബി.സി വിഭാഗത്തിൽ നിന്ന് മന്ത്രിസഭയിലുണ്ട്. രണ്ട് പട്ടികജാതിക്കാരും ഒരോന്നു വീതം എസ്.ടിയും മുസ്ലിമും ഇതിലുൾപ്പെടുന്നു. 12 പേർ ഉയർന്ന ജാതിക്കാരാണ്.

മുൻ മന്ത്രിമാരായിരുന്ന മുതിർന്ന എം.എൽ.എമാരെ പരിഗണിച്ചില്ല. മുൻ കേന്ദ്രമന്ത്രിമാരായ സുജന ചൗദരി, കോട്ല സൂര്യപ്രകാശ് റെഡ്ഡി, കണ്ണ ലക്ഷ്മിനാരായണൻ എന്നിവർക്ക് സ്ഥാനം ലഭിച്ചില്ല. എന്നാൽ അഞ്ചാം തവണയും എം.എൽ.എയായ പയ്യാവുള കേശവ് ആദ്യമായി മന്ത്രിയായി.

 നവീനിനെ കണ്ട് മാജി

ഒഡീഷയിലെ ​മോ​ഹ​ൻ​ ​ച​ര​ൺ​ ​മാ​ജി​ മന്ത്രിസഭയിലെ ഉ​പ​മു​ഖ്യ​മ​ന്ത്രി​മാ​രാ​യി​ ​കെ.​വി.​ ​സി​ഗ് ​ദേ​വും​ ​പ്ര​വ​തി​ ​പ​രി​ദ​യും​ സ​ത്യ​പ്ര​തി​ജ്ഞ​ ​ചെ​യ്തു.​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര ​മോ​ദി,​ ​കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ​ ​രാ​ജ്നാ​ഥ് ​സിം​ഗ്,​ ​അ​മി​ത് ​ഷാ,​ ​നി​തി​ൻ​ ​ഗ​ഡ്ക​രി,​ ​ഉ​ത്ത​ർ​പ്ര​ദേ​ശ് ​മു​ഖ്യ​മ​ന്ത്രി​ ​യോ​ഗി​ ​ആ​ദി​ത്യ​നാ​ഥ്, ​ ​ഒ​ഡീ​ഷ​ ​മു​ൻ​ ​മു​ഖ്യ​മ​ന്ത്രി​ ​ന​വീ​ൻ​ ​പ​ട്നാ​യി​ക്ക് തുടങ്ങിയവർ​ ​ച​ട​ങ്ങി​ൽ​ ​പ​ങ്കെ​ടു​ത്തു.​ ​ച​ട​ങ്ങി​ന് ​മു​മ്പ് മാ​ജി​ ​നവീൻ പ​ട്നാ​യി​ക്കി​ന്റെ​ ​വ​സ​തി​യി​ലെ​ത്തി​ ​കൂ​ടി​ക്കാ​ഴ്‌​ച​ ​ന​ട​ത്തി​യി​രു​ന്നു.

 പവറായി പവൻ

ആന്ധ്രയിൽ എൻ.ഡി.എ സഖ്യം പുനരുജ്ജീവിച്ചത് പവൻ കല്യാണിന്റെ നേതൃത്വത്തിലായിരുന്നു. പവന്റെ പാർട്ടി മത്സരിച്ച മുഴുവൻ സീറ്റും വിജയിച്ചു. അതുകൊണ്ടു തന്നെയാണ് നായിഡു പവനെ ഉപമുഖ്യമന്ത്രിയാക്കിയത്. പവൻ ഉപമുഖ്യമന്ത്രിയാകുമെന്ന് കഴിഞ്ഞ ആറിന് കേരളകൗമുദി റിപ്പോർട്ടു ചെയ്തിരുന്നു. 2019നു ശേഷമാണ് പവൻ എൻ.ഡി.എയിലെത്തിയത്. തുടർന്ന് ആറുമാസം മുമ്പാണ് അദ്ദേഹം ടി.ഡി.പിയെ എൻ.ഡി.എയിൽ എത്തിച്ചത്. അത് മോദിയുടെ മൂന്നാം വരവിനും നിർണായകമായി.