d

തി​രു​വ​ന​ന​ന്ത​പു​രം ​:​ കു​വൈ​റ്റ് ​സി​റ്റി​യി​ലെ​ ​മം​ഗ​ഫി​ൽ​ ​ഫ്ലാ​റ്റ് ​സ​മു​ച്ച​യ​ത്തി​ലു​ണ്ടാ​യ​ ​തീ​പി​ടി​ത്ത​ത്തി​ന്റെ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​അ​ടി​യ​ന്ത​ര​ ​സ​ഹാ​യ​ത്തി​നാ​യി​ ​നോ​ർ​ക്ക​ ​റൂ​ട്ട്സ് ​ഗ്ലോ​ബ​ൽ​ ​കോ​ണ്ടാ​ക്ട് ​സെ​ന്റ​ർ​ ​തു​ട​ങ്ങി.​ ​കു​വൈ​റ്റി​ൽ​ ​ഹെ​ൽ​പ് ​ഡെ​സ്കും​ ​ആ​രം​ഭി​ച്ചു.​ ​ മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ന്റെ​ ​നി​ർ​ദേ​ശ​ ​പ്ര​കാ​ര​മാ​ണി​ത്.​ മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ​ ​മൃ​ത​ദേ​ഹം​ ​എ​ത്ര​യും​ ​പെ​ട്ടെ​ന്ന് ​നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള​ ​ഇ​ട​പെ​ട​ൽ​ ​ന​ട​ത്താ​ൻ​ ​ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി​യ​ ​മു​ഖ്യ​മ​ന്ത്രി​ ​സ്ഥി​തി​ഗ​തി​ക​ൾ​ ​അ​വ​ലോ​ക​നം​ ​ചെ​യ്തു.


പ്ര​വാ​സി ​കേ​ര​ളീ​യ​ർ​ക്ക് 24​ ​മ​ണി​ക്കൂ​റും​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​നോ​ർ​ക്ക​ ​ഗ്ലോ​ബ​ൽ​ ​കോ​ൺ​ടാ​ക്ട് ​സെ​ന്റ​റി​ന്റെ​ ​ടോ​ൾ​ ​ഫ്രീ​ ​ന​മ്പ​റു​ക​ളാ​യ​ 1800​ 425​ 3939​ ​(​ഇ​ന്ത്യ​യി​ൽ​ ​നി​ന്നും​)​ ​+91​-8802​ 012​ 345​ ​(​വി​ദേ​ശ​ത്തു​ ​നി​ന്നും,​ ​മി​സ്സ്ഡ് ​കോ​ള്‍​ ​സ​ർ​വ്വീ​സ്)​ ​ബ​ന്ധ​പ്പെ​ടാം.​പ​രി​ക്കേ​റ്റ​വ​രു​ടെ​ ​തു​ട​ർ​ചി​കി​ത്സ​യ്ക്കും​ ​മ​റ്റ് ​അ​ടി​യ​ന്ത​ര​ ​സ​ഹാ​യ​ങ്ങ​ൾ​ക്കു​മാ​യി​ ​കു​വൈ​റ്റി​ലെ​ ​മ​ല​യാ​ളി​ ​അ​സ്സോ​സി​യേ​ഷ​നു​ക​ളു​മാ​യും​ ​ലോ​ക​ ​കേ​ര​ളാ​ ​സ​ഭാ​ ​അം​ഗ​ങ്ങ​ളു​മാ​യും​ ​നി​ര​ന്ത​ര​ ​സ​മ്പ​ർ​ക്ക​ത്തി​ലാ​ണെ​ന്ന് ​നോ​ർ​ക്ക​ ​റൂ​ട്ട്സ് ​റ​സി​ഡ​ന്റ് ​വൈ​സ് ​ചെ​യ​ർ​മാ​ന്‍​ ​പി.​ ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ​ ​പ​റ​ഞ്ഞു.

​​​ ​​​പ്ര​​​വാ​​​സി​​​ ​​​മ​​​ല​​​യാ​​​ളി​​​യു​​​ടെ​​​ ​​​ക​​​മ്പ​​​നി​​​യി​​​ലെ​​​ ​​​തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ ​​​താ​​​മ​​​സി​​​ച്ചി​​​രു​​​ന്ന​​​ ​​​ബ​​​ഹു​​​നി​​​ല​​​ ​​​കെ​​​ട്ടി​​​ട​​​ത്തി​​​ലു​​​ണ്ടാ​​​യ​​​ ​​​തീ​​​പി​​​ടി​​​ത്ത​​​ത്തി​​​ലാണ് 11​​​ ​​​മ​​​ല​​​യാ​​​ളി​​​ക​​​ൾ​​​ ​​​അ​​​ട​​​ക്കം​​​ 49​​​ ​​​പേ​​​ർ​​​ ​​​മരിച്ചത്. തെ​​​ക്ക​​​ൻ​​​ ​​​കു​​​വൈ​​​റ്റി​​​ലെ​​​ ​​​അ​​​ഹ്‌​​​മ്മ​​​ദി​​​ ​​​ഗ​​​വ​​​ർ​​​ണ​​​റേ​​​റ്റി​​​ലെ​​​ ​​​മാം​​​ഗ​​​ഫി​​​ൽ​​​ ​​​തി​​​രു​​​വ​​​ല്ല​​​ ​​​നി​​​ര​​​ണം​​​ ​​​സ്വ​​​ദേ​​​ശി​​​ ​​​കെ.​​​ജി.​​​ ​​​എ​​​ബ്ര​​​ഹാം​​​ ​​​മാ​​​നേ​​​ജിം​​​ഗ് ​​​ഡ​​​യ​​​റ​​​ക്ട​​​റാ​യ​ ​എ​​​ൻ.​​​ ​​​ബി.​​​ടി.​​​സി​​​ ​​​ക​​​മ്പ​​​നി​​​യു​​​ടെ​​​ ​​​ക്യാ​​​മ്പി​​​ൽ​​​ ​​​താ​​​മ​​​സി​​​ച്ചി​​​രു​​​ന്ന​​​വ​​​രാ​​​ണ് ​​​ദു​​​ര​​​ന്ത​​​ത്തി​​​ന് ​​​ഇ​​​ര​​​യാ​​​യ​​​ത്. ഇ​​​ന്ന് ​​​ ​​​പ്രാ​​​ദേ​​​ശി​​​ക​​​ ​​​സ​​​മ​​​യം​​​ ​​​പു​​​ല​​​ർ​​​ച്ചെ​​​ 4.30​​​ ​​​(​​​ഇ​​​ന്ത്യ​​​ൻ​​​ ​​​സ​​​മ​​​യം​​​ ​​​രാ​​​വി​​​ലെ​​​ 7​​​ന്)​​​ ​​​ആ​​​യി​​​രു​​​ന്നു​​​ ​​​സം​​​ഭ​​​വം.​ ​ ​ക​​​ത്തി​​​ക്ക​​​രി​​​ഞ്ഞ​​​തി​​​നാ​​​ൽ​​​ ​​​പ​​​ല​​​തും​​​ ​​​തി​​​രി​​​ച്ച​​​റി​​​യാ​​​ൻ​​​ ​​​ക​​​ഴി​​​യാ​​​ത്ത​​​ ​​​അ​​​വ​​​സ്ഥ​​​യി​​​ലാ​​​ണ്.25​​​ ​​​മ​​​ല​​​യാ​​​ളി​​​ക​​​ൾ​​​ ​​​മ​​​രി​​​ച്ചെ​​​ന്നും​​​ ​​​സൂ​​​ച​​​ന​​​യു​​​ണ്ട്.​ ​പ്രാ​​​ണ​​​ര​​​ക്ഷാ​​​ർ​​​ത്ഥം​​​ ​​​മു​​​ക​​​ൾ​​​ ​​​നി​​​ല​​​ക​​​ളി​​​ൽ​​​ ​​​നി​​​ന്ന് ​​​താ​​​ഴേ​​​ക്ക് ​​​ചാ​​​ടി​​​യ​​​വ​​​ർ​​​ ​​​വീ​​​ണ് ​​​ത​​​ല​​​ ​​​ചി​​​ത​​​റി​​​ ​​​മ​​​രി​​​ച്ചു.​ ​മ​രി​​​ച്ച​ ​ഇ​ന്ത്യ​ക്കാ​രു​ടെ​ ​കു​ടും​ബ​ത്തി​​​ന് ​പ്ര​ധാ​ന​മ​ന്ത്രി​​​യു​ടെ​ ​ദു​രി​​​താ​ശ്വാ​സ​നി​​​ധി​​​യി​​​ൽ​ ​നി​​​ന്ന് ​ര​ണ്ടു​ല​ക്ഷം​ ​രൂ​പ​വീ​തം​ ​ന​ൽ​കും.