honey-cola

അടൂർ : കൃത്രിമ നിറങ്ങളോ രാസവസ്തുക്കളോ ചേർക്കാതെ ശീതളപാനീയ വിപണിയിൽ വ്യത്യസ്ത രുചിയും തേനൂറുന്ന മധുരവുമായി താരമാകുകയാണ് ഹോർട്ടി കോർപ്പിന്റെ ഹണി കോള. സംസ്ഥാനത്ത് നാലിടങ്ങളിൽ സ്റ്റാളുകളുള്ള ഹണി കോള ഉടൻതന്നെ വിപണിയിൽ വ്യാപകമാകും.

വിവിധ സർക്കാർ എക്സിബിഷനുകളിലും മേളകളിലും ഹണിക്കോളയ്ക്ക് ഇപ്പോൾ ഇടമുണ്ട്. സ്വാദിഷ്ടമായ ലഘുപാനീയം എന്നതിലുപരി ആരോഗ്യപ്രദവുമാണിത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയമായിരിക്കുന്നു തേൻ രുചിയുള്ള കോള. കുടുംബങ്ങളാണ് കൂടുതലായി ഔട്‌ലറ്റുകൾ സന്ദർശിക്കുന്നത്. സ്ഥിരമായി കുടിക്കുന്നവരും കുപ്പിയിൽ വാങ്ങിക്കൊണ്ട് പോകുന്നവരുമുണ്ട്.

ഹണി കോള ഔട്ട് ലെറ്റുകൾ

1.കോഴിക്കോട്

2.ആലപ്പുഴ ജില്ലയിൽ മാവേലിക്കര

3. ഇടുക്കി ജില്ലയിൽ മൂന്നാർ

4. പത്തനംതിട്ട ജില്ലയിൽ അടൂർ

വിൽപ്പന - 200 മില്ലി ഗ്ലാസുകളിൽ, വില: 20 രൂപ.

ഹണി കോള മിക്സ്

ഹണി കോള ആളുകൾക്ക് വീടുകളിൽ തന്നെ സ്വയം തയ്യാറാക്കി കുടിക്കാൻ പറ്റുന്ന സംവിധാനവും ഒരുക്കാൻ ഒരുങ്ങുകയാണ് ഹോർട്ടികോർപ്പ്. ഹണി കോള നിർമ്മിക്കുന്നതിനുള്ള ഉൽപ്പന്നങ്ങൾ കിറ്റാക്കി ഔട്ട്ലറ്റ് വഴി വിൽപ്പന നടത്തും.

കോളയിൽ

തേനിന് പുറമേ ഇഞ്ചിനീര്, ഏലക്ക, നാരങ്ങാനീര്, കസ്കസ്, വെള്ളം.

ഹോർട്ടി കോർപ്പിന്റെ സമൃദ്ധി നാട്ടു പീടിക ഔട്ട്ലറ്റുകൾ വഴി ഹണികോള വ്യാപിപ്പിക്കാൻ ആലോചനയുണ്ട്. ഈ വർഷം തന്നെ വിപണിയിൽ എത്തും. ഹോർട്ടികോർപ്പ് അധികൃതർ.