clean-clothes

തുണി കഴുകുകയെന്നാണ് എല്ലാവരുടെയും വീട്ടിൽ പതിവാണ്. സോപ്പും ഡിറ്റർജന്റുകളും ഉപയോഗിച്ചാണ് സാധാരണയായി നാം തുണി കഴുകുന്നത്. എന്നാൽ ഇവ തീർന്നുപോയാലോ? പുതിയത് വാങ്ങിവരുന്നത് വരെ കാത്തിരിക്കണം. എന്നാൽ ഇനി അത് വേണ്ട. ഇവയില്ലാതെയും തുണി കഴുക്കാൻ കഴിയും. ഡിറ്റർജന്റും സോപ്പും ചെയ്യുന്ന പോലെ തുണി നല്ല വൃത്തിയാകുകയും ചെയ്യും. അത് എങ്ങനെയെന്ന് നോക്കിയാലോ?

1, വെെറ്റ് വിനാഗിരിയും ബേക്കിംഗ് സോഡയും

വെെറ്റ് വിനാഗിരിയും ബേക്കിംഗ് സോഡയും കലർത്തി വസ്ത്രങ്ങൾ കഴുകാൻ കഴിയും. ഇത് നിങ്ങളുടെ വസ്ത്രങ്ങളിലെ അഴുക്ക് പൂർണമായി നീക്കാൻ സഹായിക്കുന്നു. നല്ല സുഗന്ധവും നൽകും. സ്‌പോർട്സ് വസ്ത്രങ്ങൾ ഇത് ഉപയോഗിച്ച് കഴുകുന്നത് നല്ലതാണ്. ഇതിനായി അര കപ്പ് ബേക്കിംഗ് സോഡ എടുത്ത് അതിലേക്ക് അര കപ്പ് വിനാഗിരി ചേർക്കുക. അവ വെള്ളം നിറച്ച ബക്കറ്റിൽ ഒഴിക്കുകയോ വാഷിംഗ് മെഷീനിൽ ഡിറ്റർജറ്റിന് പകരംഒഴിക്കുകയോ ചെയ്യാം.

2, ബേക്കിംഗ് സോഡയും നാരങ്ങയും

നാരങ്ങ നീരും ബേക്കിംഗ് സോഡയും വസ്ത്രങ്ങളിൽ നിന്ന് അഴുക്ക് നീക്കം ചെയ്യാൻ സഹായിക്കുന്നു. ഇവ തയ്യാറാക്കാൻ ആദ്യം അര കപ്പ് നാരങ്ങ നീരിൽ അര കപ്പ് ബേക്കിംഗ് സോഡ ചേർക്കുക. ശേഷം ഡിറ്റർജന്റിന് പകരം ഉപയോഗിക്കാം. ഇവ വസ്ത്രങ്ങളിലെ പാടുകൾ മാറാൻ സഹായിക്കുന്നു.